കോൺഗ്രസിന്​ കർഷക വിരുദ്ധ നിലപാടില്ല; മാണിയെ തിരുത്തി പി.ജെ ജോസഫ്​

കോട്ടയം: യു.പി.എ ഭരണകാലത്താണ്​ കർഷക വിരുദ്ധ നടപടികളുണ്ടായതെന്ന്​ കേരള കോൺഗ്രസ്​ ചെയർമാൻ കെ.എം മാണിയുടെ വിമർശനങ്ങളെ തള്ളി പാർട്ടി നേതാവ്​ പി.ജെ ജോസഫ്​. കോൺഗ്രസിൽ ഇപ്പോൾ കർഷക വിരുദ്ധ നിലപാട്​ ഇ​ല്ലെന്ന്​ പി.ജെ ജോസഫ് ​പ്രതികരിച്ചു​. കോൺഗ്രസ്​  കർഷക വിരുദ്ധ നിലപാട്​ എടുത്തപ്പോഴൊക്കെ തങ്ങൾ അത്​ തിരുത്തിയിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടി ആലോചിച്ചതിനു ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളിൽ, കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര^-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചെന്നായിരുന്നു കെ.എം മാണിയുടെ ആരോപണം.  പാർട്ടി മുഖമാസികയായ ‘പ്രതിച്ഛായ’യിൽ എഴുതിയ ലേഖനത്തിലായിരുന്നു കോൺഗ്രസിനെതിരെ മാണി തുറന്നടിച്ചത്.

Tags:    
News Summary - Kerala Congress - Anti Congress policy - PJ Joseph - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.