കോട്ടയം: സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകുമെന്ന് ജോസ് കെ. മാണി ആവർത്തിക്കുേമ്പാഴും കേരള കോൺഗ്രസിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം. യു.ഡി.എഫുമായി ഉടൻ ചർച്ച വേണ്ടെന്ന് തീരുമാനിച്ച േജാസ് െക. മാണി, ഇടതുപാളയത്തിലേക്കുള്ള നീക്കത്തിന് നേതാക്കളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ്. ഒപ്പംനിൽക്കുന്ന നേതാക്കളുടെ മനസ്സറിയാൻ ശ്രമം തുടങ്ങി. എൽ.ഡി.എഫ് പ്രവേശനമടക്കം ചർച്ചചെയ്യാൻ ബുധനാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പാണ് അജണ്ടയെന്ന് നേതാക്കൾ വിശദീകരിക്കുേമ്പാഴും സി.പി.എമ്മിെൻറ നിലപാടാകും പ്രധാന ചർച്ച. ഇടതുനീക്കത്തിൽ പാർട്ടിയിലൊരുവിഭാഗത്തിന് എതിർപ്പുള്ളതിനാൽ തീരുമാനത്തിലേക്ക് നീങ്ങാൻ ഇടയില്ല.
ഉടൻ എൽ.ഡി.എഫിൽ ചേക്കേറിയാൽ പാർട്ടിയിൽനിന്ന് ചോർച്ച ഭയക്കുന്നതിനാൽ, തൽക്കാലം സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകാനും തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനുമാണ് ധാരണ. ഇതിൽ എൽ.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കും. ഇതിനുശേഷം മുന്നണി പ്രവേശനത്തിനുള്ള ആലോചനയാണ് പുരോഗമിക്കുന്നത്. ജോസ് കെ. മാണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് തോമസ് ചാഴികാടൻ എം.പിയും റോഷി അഗസ്റ്റിൻ എം.എൽ.എയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇരുവരും ആശങ്കയിലാണെന്നാണ് വിവരം. ചർച്ചയില്ലെന്ന കടുത്ത നിലപാട് ജോസ്കെ. മാണി സ്വീകരിക്കുേമ്പാഴും യു.ഡി.എഫുമായി ചർച്ച നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു ചാഴികാടെൻറ പ്രതികരണം.
ഇതിനിടെ, കൂടുതൽപേരെ ഒപ്പം കൊണ്ടുവരാൻ പി.ജെ. ജോസഫ് ശ്രമിക്കുന്നുണ്ട്. വിപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷെൻറ മുന്നിലുള്ള പരാതിയിൽ ചൊവ്വാഴ്ച വിധിയുണ്ടായാൽ ഇത് പിടിവള്ളിയാക്കാനാണ് ജോസഫിെൻറ ശ്രമം. വിപ്പ് നൽകാൻ ജോസഫിന് അധികാരമില്ലെന്നുകാട്ടി ജോസ് വിഭാഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. ഇതിൽ ചൊവ്വാഴ്ച ഹിയറിങ് നടത്തും. അനുകൂല വിധിയുണ്ടായാൽ മാണിവിഭാഗം അംഗങ്ങൾക്ക് വിപ്പ് നൽകി കോട്ടയം ജില്ല പഞ്ചായത്തിൽ അവിശ്വാസം െകാണ്ടുവരാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.