രാഹുലിന് റോഡ്​ ഷോ നടത്താൻ കാർ നൽകി കേരള കോൺഗ്രസ്​ എം നേതാവ്

പത്തനംതിട്ട: ജില്ലയിൽ രാഹുൽ ഗാന്ധിക്ക്​ റോഡ്​ ഷോ നടത്തുന്നതിന്​ കാർ നൽകിയത്​ കേരള കോൺഗ്രസ്​ എം ജില്ല പ്രസിഡൻറ്​ എൻ.എം. രാജു. ഡീലർ എന്ന നിലയിലാണ്​ കാർ നൽകിയതെന്നും അതിൽ രാഷ്​ട്രീയമി​െല്ലന്നും എൻ.എം. രാജു പറഞ്ഞു.

കിയ കമ്പനിയുടെ കാർണിവൽ വിഭാഗത്തിൽപെട്ട മുകൾ ഭാഗം തുറക്കാവുന്ന കാറാണ്​ രാഹുലിനായി തയാറാക്കിയിരുന്നത്​. പ്രസ്​തുത കാർ എൻ.എം. രാജുവി​െൻറ പേരിലുള്ളതാണ്​. എ.ഐ.സി.സിയുടെ ആവശ്യപ്രകാരമാണ്​ കാർ നൽകിയത്​. കിയയുടെ സംസ്ഥാന​െത്ത മൊത്തം ഡീലറാണ്​ എൻ.എം. രാജു.

പത്തനംതിട്ടയിലെ പ്രമാടം മുതൽ കോട്ടയം ജില്ലയിലെ എരുമേലിവരെയുള്ള 40 കിലോമീറ്ററോളം ദൂരം യാത്ര ചെയ്യുന്നതിനാണ്​ കാർ ഉപയോഗിച്ചത്​. ​എൽ.ഡി.എഫ്​ കേരള കോൺഗ്രസിന്​ വിട്ടുനൽകിയ റാന്നി സീറ്റിൽ അവസാനംവരെ പരിഗണിച്ചിരുന്നത്​ എൻ.എം. രാജുവി​െൻറ പേരാണ്​. അത്​ മറികടന്നാണ്​ ആലപ്പുഴക്കാരനായ പ്രമോദ് ​നാരായണൻ സ്ഥാനാർഥിയായത്​. 

Tags:    
News Summary - Kerala Congress M leader gives car to Rahul for road show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.