കോട്ടയം: കേരള കോൺഗ്രസ് ഇരുമുന്നണിയിലേക്കും ഇല്ലാതെ സ്വതന്ത്രമായി നിൽക്കുമെന്ന് ജോസ് കെ. മാണി. അങ്ങനെയൊരു രാഷ്ട്രീയ തീരുമാനമാണ് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി കൂടി എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്. മുമ്പ് യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എയുടെ ഭാഗമായിരുന്നു. ദേശീയ രാഷ്ട്രീയ നിലപാടിനനുസൃതമായാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച സി.പിഐയുടെ എതിർപ്പിനെ കുറിച്ച് അവരോടു തന്നെ ചോദിക്കണം. കാനം രാജേന്ദ്രന് ഇപ്പോൾ മറുപടി പറയുന്നില്ല. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവർ പറയട്ടേയെന്നും ജോസ് .കെ മാണി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരും ജനപ്രതിനിധികളും പഞ്ചായത്തും രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നിന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മകളുള്ളത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനെല്ലാം പരിഹാരവും കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഖ്യമന്ത്രി നേതൃപരമായ പങ്കാളിത്തം വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജോസ് കെ.മാണി മറുപടി പറയാതെ ഒഴിഞ്ഞു മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.