തിരുവനന്തപുരം: നിയന്ത്രണങ്ങൾക്കിടെ നടന്ന പുതുവത്സരാഘോഷത്തിലും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. ഡിസംബർ 31ന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യം. കൺസ്യൂമർ ഫെഡ്, ബാറുകൾ എന്നിവ വഴിയുള്ള മദ്യവിൽപന പുറമെ. ആകെ 85 കോടിയിലധികം രൂപയുടെ മദ്യവിൽപന നടന്നിട്ടുണ്ടെന്നാണ് കണക്ക്.
മുൻവർഷത്തെക്കാൾ 12 കോടിയുടെ വർധനയാണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുണ്ടായത്. കഴിഞ്ഞ വർഷം പുതുവത്സരാഘോഷങ്ങൾക്ക് 70.55 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഏറ്റവും അധികം വിൽപന തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. 1.6 കോടി. ക്രിസ്മസിന് രണ്ടു ദിവസങ്ങളിലായി 150 കോടിയുടെ റെക്കോഡ് മദ്യവിൽപന നടന്നു. അന്നും പവർഹൗസിലായിരുന്നു കൂടുതൽ വിൽപന.
പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയിൽ 77.33 ലക്ഷവും വിൽപനയുണ്ടായി. ഡിസംബർ 24 ന് ബിവ്റേജസ് കോർപറേഷൻ 65.88 കോടിയുടെയും കൺസ്യൂമർഫെഡ്, ബാറുകൾ എന്നിവിടങ്ങളിൽ 10 കോടിയുടെയും മദ്യം വിറ്റു. 25ന് 73 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ക്രിസ്മസിന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.