25010 പേർക്ക് കൂടി​ കോവിഡ്​; 177 മരണം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വെള്ളിയാഴ്ച 25010 പേർക്ക്​ ​േകാവിഡ്​ സ്​ഥിരീകരിച്ചു. 1,51,317 സാമ്പിളുകൾ പരിശോധിച്ചു. 177 പേർ കൂടി രോഗം ബാധിച്ച്​ മരിച്ചതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 16.53 ശതമാനമാണ്​. 23,535 പേർ രോഗ മുക്​തരായി. കഴിഞ്ഞ ആഴ്ചയെക്കാൾ അപേക്ഷിച്ച്​ 21,000 കേസുകൾ കുറവാണ്​. ടി.പി.ആർ നിരക്കും​ കുറഞ്ഞു വരുകയാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.  

പോസിറ്റീവ് കേസുകൾ:

തൃശൂര്‍ 3226

എറണാകുളം 3034

മലപ്പുറം 2606

കോഴിക്കോട് 2514

കൊല്ലം 2099

പാലക്കാട് 2020

തിരുവനന്തപുരം 1877

ആലപ്പുഴ 1645

കണ്ണൂര്‍ 1583

കോട്ടയം 1565

പത്തനംതിട്ട 849

ഇടുക്കി 826

വയനാട് 802

കാസര്‍കോട് 364

നെഗറ്റീവ് ആയവർ:

തിരുവനന്തപുരം 2385

കൊല്ലം 2284

പത്തനംതിട്ട 650

ആലപ്പുഴ 2035

കോട്ടയം 1451

ഇടുക്കി 544

എറണാകുളം 2722

തൃശൂര്‍ 2833

പാലക്കാട് 1815

മലപ്പുറം 2537

കോഴിക്കോട് 1909

വയനാട് 393

കണ്ണൂര്‍ 1520

കാസര്‍കോട് 457

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,74,200 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Tags:    
News Summary - Kerala covid details on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.