തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിെവപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലയിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. മെഡിക്കല്‍ കോളജ്, ജില്ല ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര-ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തിയത്. ഏറ്റവുമധികം നടന്നത് കോഴിക്കോട് ജില്ലയിലാണ്; അഞ്ച് കേന്ദ്രങ്ങളിൽ.
രാവിലെ ഒമ്പത് മുതല്‍ 11വരെ നടന്ന ഡ്രൈ റണ്ണിൽ ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. കോവിഡ് വാക്സിനേഷന് നല്കുന്ന എല്ലാ നടപടിക്രമവും പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്.
വിജയകരമായ ഡ്രൈ റണ്‍ നടത്തിയ ഉദ്യോഗസ്ഥരെയും ആരോഗ്യ വകുപ്പ് ജീവനക്കാരെയും മന്ത്രി കെ.കെ. ശൈലജ അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് ഏകോപനത്തില്‍ ആരോഗ്യ കേരളം, ജില്ല ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. കോവിഡ് വാക്സിന് എപ്പോള്‍ എത്തിയാലും എത്രയും വേഗം വിതരണം ചെയ്യാന്‍ തയാറാണെന്നും വാക്സിന് സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷന് ഇതുവരെ 3,54,897 പേരാണ് രജിസ്റ്റർ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,67,751ഉം സ്വകാര്യ മേഖലയിലെ 1,87,146ഉം പേർ. സാമൂഹിക സുരക്ഷാ മിഷെൻറ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടെയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടെയും രജിസ്ട്രേഷന് പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.