ബലാത്സംഗത്തിനിരയായ ദലിത് പെൺകുട്ടിയുടെ ആത്മഹത്യ: മൂന്നുപേർ അറസ്​റ്റിൽ

കടയ്ക്കൽ: കടയ്ക്കലിൽ ബലാത്സംഗത്തിനിരയായ 13 വയസ്സുള്ള ദലിത് പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്​റ്റിൽ. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരെയാണ് കടയ്ക്കൽ പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഡി.എൻ.എ പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ജനുവരി 23നാണ് പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികചൂഷണത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ബന്ധുക്കളെയും ചില നാട്ടുകാരെയും പൊലീസ് ചോദ്യംചെയ്തെങ്കിലും ത​ു​െമ്പാന്നും ലഭിച്ചിരുന്നില്ല. പിന്നീട് പോസ്​റ്റ്​മോർട്ടം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഏഴ് പേരുടെ ഡി.എൻ.എ സാമ്പിളുകളാണ് അന്വേഷണത്തി​െൻറ ഭാഗമായി പൊലീസ് ശേഖരിച്ചത്.

ഇതിൽ മൂന്നുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്​തതെന്ന്​ കണ്ടെത്തി. കഴിഞ്ഞദിവസം 25, 27, 22 വയസ്സുള്ള പ്രതികളെ പൊലീസ് വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്​ത​ു. സ്കൂളിൽ പോകാത്ത ദിവസങ്ങളിലും വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന അവസരങ്ങളിലും കുട്ടിയെ ബലാത്സംഗം ചെയ്​തിരുന്നെന്ന് ഇവർ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു. പോക്​സോ, ബലാത്സംഗം  വകുപ്പുകൾ ഉൾപ്പെടുത്തിയാണ്​ കേസ്​. കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Tags:    
News Summary - kerala dalith girl rape -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.