തിരുവനന്തപുരം: തീരപ്രദേശത്ത് കോവിഡ്-19 രോഗവ്യാപനം തടയാൻ പ്രത്യേക കർമപദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് ഭീഷണി കൂടുതൽ ശക്തമാവുകയാണ്. പ്രതിരോധപ്രവർത്തനങ്ങൾ ജനങ്ങളുടെ സഹകരണത്തോടെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോയാൽ ഇതിന് തടയിടാനാകും.
രണ്ട് ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ അടക്കം 51 ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. രോഗികളുടെ വർധനയുടെ േതാത് ഇനിയും കൂടിയാൽ വല്ലാതെ പ്രയാസപ്പെടും. റിവേഴ്സ് ക്വാറൻറീൻ വേണ്ടവർക്ക് രോഗബാധ ഉണ്ടായാൽ െഎ.സി.യു, െവൻറിലേറ്റർ ആവശ്യം കുതിച്ചുയരും. ആരോഗ്യവകുപ്പ് ഇത് ഒരുക്കുകയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴ പ്രത്യേക ക്ലസ്റ്ററായി കണ്ട് തടയാൻ നടപടി എടുക്കും. കേരളം ഇതുവരെ സ്വീകരിച്ച മാതൃക ഫലപ്രദമാണെന്നും പ്രതിരോധത്തിെൻറ എല്ലാവശങ്ങളിലും കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച രീതിയിൽ കോവിഡ് മരണങ്ങളെ തടയാൻ കേരളത്തിന് കഴിഞ്ഞു. കോവിഡ് മരണം ലോകശരാശരി 4.38 ശതമാനമാണ്. ഇന്ത്യയിൽ 2.67. കേരളത്തിൽ 0.39 ശതമാനം ആണ്. മേന്മ തെളിയിക്കാനല്ല, കേരളത്തിെൻറ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബോധപൂർവം നടത്തുന്ന തെറ്റായ പ്രവണത തിരുത്താനാണ് ഇത് പറയുന്നത്.
ടെസ്റ്റ് േവണ്ടത്ര നടത്തുന്നിെല്ലന്ന ആരോപണം ശരിയല്ല. ടെസ്റ്റ് കൂട്ടണമെന്നാണ് സർക്കാർ നിലപാട്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. മുമ്പ് രണ്ട് ശതമാനത്തിലും താഴെ ആയിരുന്നു. ഇത് ലോകത്ത് തന്നെ മികച്ചതാണ്. ഒരു പോസിറ്റിവ് കേസിന് മിനിമം 44 ടെസ്റ്റ് ചെയ്യുന്നു.
ഒരാഴ്ച മുമ്പ് അത് അമ്പതിന് മുകളിലായിരുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടി 50ന് മുകളിലെത്തിക്കാൻ ശ്രമിക്കും. ഇതിലും കേരളം മറ്റ് പ്രദേശങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. ഏത് ശാസ്ത്രീയ മാനദണ്ഡം എടുത്താലും പ്രതിരോധത്തിൽ നമ്മൾ മുന്നിലാണെന്നും വിമർശനം ഉന്നയിക്കുന്നവർ കാര്യങ്ങൾ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.