തിരുവനന്തപുരം: ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന്‍െറ ഭാഗമായി പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കഴിയുന്നതും വേഗം വിട്ടുകൊടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ പെറ്റിക്കേസുകളിലും വാഹനാപകടങ്ങളിലും പിടിച്ചെടുത്ത വാഹനങ്ങള്‍ അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിക്കുന്നെന്ന വാഹന ഉടമകളുടെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. മോട്ടോര്‍ വാഹനനിയമം 1988 ലെ 207 (1) വകുപ്പ് പ്രകാരം വാഹനം പിടിച്ചെടുക്കുന്നതിനു പകരം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്ത് രസീത് നല്‍കിയ ശേഷം അത്തരം വാഹനം കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയക്കണം. നിയമം ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കേണ്ടി വന്നാല്‍ വാഹനത്തിന്‍െറ ഉടമയോ അല്ളെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തിയ ലൈസന്‍സുള്ള ഒരാള്‍ക്കോ പെറ്റിക്കേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടുനല്‍കാം.
നികുതി ഒടുക്കാത്തതിന് വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീത് ഹാജരാക്കുന്ന മുറക്ക് പെറ്റിക്കേസ് ചുമത്തി വാഹനം എത്രയും വേഗം വിട്ടു നല്‍കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 279 വകുപ്പ് പ്രകാരവും സ്വമേധയാ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ മഹസര്‍ നടപടികള്‍ക്ക് ശേഷം ഉടന്‍തന്നെ രേഖകള്‍ പരിശോധിച്ച് വാഹനം ഉത്തരവാദപ്പെട്ട മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കണം. വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയില്‍ ആണെങ്കില്‍ ഉത്തരവാദപ്പെട്ട മറ്റൊരാളെ വാഹനം ഏല്‍പിച്ച് അയക്കണം. ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍, ഉടമ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പോള്‍ത്തന്നെ ഉത്തരവാദപ്പെട്ട മറ്റൊരാളെ വാഹനം ഏല്‍പിക്കണം. എന്നാല്‍, മന$പൂര്‍വം മാര്‍ഗതടസ്സം സൃഷ്ടിച്ചതാണെന്ന് ബോധ്യമായാല്‍ ആവശ്യമെങ്കില്‍ വാഹനം കോടതിയില്‍ ഹാജരാക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെട്ട് കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് വിവരം ലഭ്യമായാല്‍ വാഹനം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതല്ളെങ്കില്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ വിട്ടുനല്‍കാനും നിര്‍ദേശമുണ്ട്. ഉടമസ്ഥത സംബന്ധിച്ച് വിവരം ലഭ്യമാകാത്ത പക്ഷം താമസംവിനാ സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കുലറില്‍ പ്രസ്താവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.