തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ 2,74,46,039 പേർക്ക് വോട്ടവകാശം. അന്തിമ േവാട്ടർപട്ടിക പ്രസിദ്ധീകരിച്ച ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. 92, 2079 അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ഇതിൽ 7,39,905 അപേക്ഷകൾ സ്വീകരിക്കുകയും ബാക്കിയുള്ളവ തള്ളുകയും ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ പറഞ്ഞു.
അന്തിമ വോട്ടർപട്ടിക www.ceo.kerala.gov.inൽ ലഭ്യമാണ്. 5478 പേരാണ് പ്രവാസികളിൽ നിന്ന് അപേക്ഷിച്ചത്. ഇതിൽ 2790 അപേക്ഷകൾ സ്വീകരിച്ചു. പുതുതായി അംഗീകരിച്ചത് ഉൾപ്പെടെ ആകെ 290 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.