കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം; സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ

തൊടുപുഴ: 13 വളർത്തുപശുക്കൾ ചത്തതിനെ തുടർന്ന് വിഷമത്തിലായ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം. പതിനാലും പതിനെട്ടും വയസ്സുള്ള കുട്ടികർഷകരെ ആശ്വസിപ്പിക്കാൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും രാവിലെ തന്നെ വീട്ടിലെത്തി. കറവയുള്ള അഞ്ച് പശുക്കളെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മന്റ് ബോർഡിൽനിന്ന് ഇൻഷുറൻസ് പരിരക്ഷയോടെ ഒരാഴ്ചക്കുള്ളിൽ ഇവർക്ക് നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. അടിയന്തര സഹായമായി 45,000 രൂപ മിൽമയും നൽകും. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് നൽകും. ത്രിതല പഞ്ചായത്തുകളുടെ സഹായം വിവിധ പദ്ധതികൾ വഴി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് കുട്ടികർഷകർക്ക് ശാസ്ത്രീയ പശുവളർത്തലിൽ പരിശീലനവും നൽകും.

പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള പണം എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് നൽകുമെന്ന് അറിയിച്ചിരുന്നു. നേരത്തെ നടൻ ജയറാമും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് നൽകിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നൽകു​മെന്ന് അറിയിച്ചിട്ടുണ്ട്.

മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്​ നേ​ടി​യ ഇ​​ടു​​ക്കി വെ​​ള്ളി​​യാ​​മ​​റ്റം കി​​ഴ​​ക്കേ​​പ​​റ​​മ്പി​​ല്‍ മാ​​ത്യു ബെ​​ന്നി​​യു​​ടെയും ജോർജിന്റെയും 13 പശുക്കളാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ചത്തത്. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ക​പ്പ​ത്ത​ണ്ടി​ലെ സ​യ​നൈ​ഡ്​ വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    
News Summary - Kerala embraces child farmers; Ministers assured government assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.