കോഴിക്കോട്: ജയിലിൽ കഴിയുന്ന ബന്ധുക്കളെ കാണാനെത്തിയപ്പോൾ ഉത്തര്‍പ്രദേശ് പൊലീസ് കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ മോചിതരായത് ഒരു മാസത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷം. കഴിഞ്ഞ 14ന് ജാമ്യം ലഭിച്ചെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി ഞായറാഴ്ചയാണ് ഇവർക്ക് പുറത്തിറങ്ങാനായത്.
യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകരായ പത്തനംതിട്ട സ്വദേശി അന്‍ഷാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കുടുംബത്തിനെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ 23നാണ് ഇവരുടെ കുടുംബം ലഖ്നോവിലെത്തിയത്. വ്യാജ കോവിഡ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് ആരോപിച്ചാണ് അൻഷാദിെൻറ ഭാര്യ നസീമ, മാതാവ് മുഹ്സിന, ഫിറോസിെൻറ മാതാവ് ഹലീമ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. നസീമയുടെ ഏഴു വയസ്സായ മകൻ ആതിഫും മാതാവിെനാപ്പം ജയിലിലായിരുന്നു.
ലഖ്നോ അഡീഷനല്‍ ജില്ല 17ാം നമ്പര്‍ കോടതിയാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പെടെ നാലുപേര്‍ക്ക് ജാമ്യം അനുവദിച്ചത്. അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവരാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്.
തിങ്കളാഴ്ച രാവിലെ 11ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിെൻറ നേതൃത്വത്തിൽ സ്വീകരിക്കും.
സംഘത്തിലുണ്ടായിരുന്ന ഫിറോസ്ഖാെൻറ ഭാര്യ സൗജത്തും നാലു മക്കളും കഴിഞ്ഞ മാസം തന്നെ നാട്ടിലേക്കു തിരിച്ചിരുന്നു. എല്ലാവരും ഒന്നിച്ചാണ് കോവിഡ് പരിശോധന നടത്തിയത്. നാലുപേരുടേത് മാത്രം വ്യാജമാകുന്നത് എങ്ങനെയെന്നും കള്ളക്കേസാണ് ചുമത്തിയതെന്നും പോപുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.