Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.പി പൊലീസ് തടവിലിട്ട...

യു.പി പൊലീസ് തടവിലിട്ട മലയാളി കുടുംബം ജയില്‍ മോചിതരായത് 36 ദിവസത്തിന് ശേഷം

text_fields
bookmark_border
kerala family
cancel

കോ​ഴി​ക്കോ​ട്​: ജയിലിൽ കഴിയുന്ന ബന്ധുക്കളെ കാണാനെത്തിയപ്പോൾ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് കേസ് ചുമത്തി ത​ട​വി​ലി​ട്ട മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ മോ​ചി​ത​രാ​യത് ഒരു മാസത്തിലേറെ നീണ്ട ജ​യി​ല്‍ വാസത്തിന് ശേഷം. ക​ഴി​ഞ്ഞ 14ന് ​ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി ഞാ​യ​റാ​ഴ്​​ച​യാ​ണ് ഇവർക്ക്​ പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.

യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട പോ​പു​ല​ർ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​രാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ന്‍ഷാ​ദ് ബ​ദ​റു​ദ്ദീ​ൻ, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഫി​റോ​സ്ഖാ​ൻ എ​ന്നി​വ​രെ സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തി​യപ്പോഴാണ് കുടുംബത്തിനെതിരെ കേസെടുത്തത്. സെപ്റ്റംബര്‍ 23നാണ് ഇവരുടെ കുടുംബം ലഖ്‌നോവിലെത്തിയത്. വ്യാ​ജ കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി എ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ അ​ൻ​ഷാ​ദി​െൻറ ഭാ​ര്യ ന​സീ​മ, മാ​താ​വ്​ മു​ഹ്​​സി​ന, ഫി​റോ​സി​െൻറ മാ​താ​വ്​ ഹ​ലീ​മ എ​ന്നി​വ​രെ പൊലീസ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. ന​സീ​മ​യു​ടെ ഏ​ഴു വ​യ​സ്സാ​യ മ​ക​ൻ ആ​തി​ഫും മാ​താ​വി​െ​നാ​പ്പം ജ​യി​ലി​ലാ​യിരുന്നു.

ല​ഖ്‌​നോ അ​ഡീ​ഷ​ന​ല്‍ ജി​ല്ല 17ാം ന​മ്പ​ര്‍ കോ​ട​തി​യാ​ണ് ഏ​ഴു​വ​യ​സ്സു​കാ​ര​നും വൃ​ദ്ധ​രാ​യ സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടെ നാ​ലു​പേ​ര്‍ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അഭിഭാഷകരായ മുകുല്‍ ജോഷി, സുഭാഷ് ബിസാരിയ എന്നിവരാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. പോ​പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്​​ദു​ൽ സ​ത്താ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

സംഘത്തിലു​ണ്ടാ​യി​രു​ന്ന ഫി​റോ​സ്ഖാ​‍െൻറ ഭാ​ര്യ സൗ​ജ​ത്തും നാ​ലു മ​ക്ക​ളും കഴിഞ്ഞ മാസം തന്നെ നാ​ട്ടി​ലേ​ക്കു തി​രി​ച്ചി​രുന്നു. എ​ല്ലാ​വ​രും ഒ​ന്നി​ച്ചാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ലു​പേ​രു​ടേ​ത് മാ​ത്രം വ്യാ​ജ​മാ​കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും ക​ള്ള​ക്കേ​സാ​ണ്​ ചുമത്തിയതെന്നും പോ​പു​ല​ർ ഫ്ര​ണ്ട്​ നേ​താ​ക്ക​ൾ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeIllegal arrest
News Summary - Kerala family detained by the UP police has been released from jail after 36 days
Next Story