തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ഇതുവരെ മരിച്ചത് 113 പേരെന്ന് ഔദ്യോഗിക കണക്ക്. 29 പ േരെ കാണാതായി. ഇവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലപ്പുറത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലുമായി 50 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇനി 21 പേരുടെ മൃതദേഹംകൂടി കിട്ടാനുണ്ട്. കോഴിക്കോട് 17ഉം വയനാട് 12ഉം കണ്ണൂർ, തൃശൂർ ജില്ലകളിൽ ഒമ്പതും ആലപ്പുഴ ആറ്, കോട്ടയം, കാസർകോട് ജില്ലകളിൽ രണ്ടും ഇടുക്കിയിൽ അഞ്ചും പാലക്കാട്ട് ഒരാളുടെയും മൃതദേഹമാണ് കിട്ടിയത്. വെള്ളം താഴ്ന്നതോടെ സംസ്ഥാനത്തെ ദുരിതാശ്വാസക്യാമ്പുകളുടെ എണ്ണം 695 ആയി. 35,517 കുടുംബങ്ങളിലെ 1,09,947 പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്.
ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് കോട്ടയത്താണ്. ഇവിടെ 168 ക്യാമ്പുകളിലായി 6817 കുടുംബങ്ങളിലെ 20,093 പേരാണുള്ളത്. തൊട്ടുപിന്നിൽ തൃശൂരാണ്. ഇവിടെ 167ക്യാമ്പുകളിലായി 11,262 കുടുംബങ്ങളിലെ 32,580 പേരുണ്ട്. ശക്തമായ മഴയിൽ 1187 വീടുകൾ പൂർണമായും 12,762 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് വയനാടാണ്. 535 വീടുകൾ പൂർണമായും 5435 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കണ്ണൂരിൽ 133 വീടുകൾ പൂർണമായും 2022 വീടുകൾ ഭാഗികമായും മലപ്പുറത്ത് 210 വീടുകൾ പൂർണമായും 1744 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.