സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചരണം: 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് വിവി ധ ജില്ലകളിലായി 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചാണ് വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം തുടങ്ങി. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ അറിയിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചും ദുരിതാശ്വാസ നിധിയെ കുറിച്ചും വ്യാപകമായ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.

ഇത്തരം പ്രചാരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിവരം നലൽകണമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Tags:    
News Summary - kerala flood action against false news spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.