തിരുവനന്തപുരം: കേരളത്തിൽ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ്. ഭൂമിയോട് പാപം ചെയ്തവർക്ക് പ്രകൃതി നൽകിയ ശിക്ഷയാണ് പ്രളയം. ഞാനും കേരളത്തെ സഹായിക്കാൻ വേണ്ടി ആവശ്യപ്പെടുന്നു. എന്നാൽ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങൾക്ക് കഴിക്കാൻ മറ്റ് ഭക്ഷണപദാർഥങ്ങൾ ഉണ്ടായിരിക്കുേമ്പാൾ അവർ പശുവിനെ കൊല്ലുകയും അതിെൻറ മാംസം കഴിക്കുകയും ചെയ്യുന്നു. അതിനാൽ പ്രളയത്തിൽ അകപ്പെട്ടവരിൽ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കൾ സഹായിച്ചാൽ മതിയെന്നും ചക്രപാണി പറഞ്ഞു.
മനഃപൂർവം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചവരോടും റോഡിൽ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞു. ചില ചീത്ത മനുഷ്യർ മൂലം നിഷ്കളങ്കരായവരും അപകടത്തിൽ പെട്ടു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കിൽ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം െചയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.