ന്യൂഡൽഹി: പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം വൈകാതെ കേരളത്തിലെത്തും. കൃഷിമ ന്ത്രി നരേന്ദ്ര സിങ് തോമറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷം മന്ത്രി കട കംപള്ളി സുരേന്ദ്രൻ അറിയിച്ചതാണിത്.
വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം കേന്ദ്രമ ന്ത്രിക്ക് കടകംപള്ളി കൈമാറിയിട്ടുണ്ട്. അടിയന്തര സഹായമായി 2,000 കോടി രൂപയുടെ ഹ്രസ്വ കാല വായ്പ മൂന്നു ശതമാനം പലിശ നിരക്കിൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ പ്രളയം മുൻനിർത്തി കാർഷിക കടങ്ങൾക്കുള്ള മൊറേട്ടാറിയം ഒരു വർഷത്തേക്ക് നീട്ടിയത്, പുതിയ സാഹചര്യം പരിഗണിച്ച് ഒരു വർഷത്തേക്കു കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു.
കാര്‍ഷിക കടങ്ങളും ജീവനോപാധികള്‍ക്കായി സഹകരണ സ്ഥാപനങ്ങളില്‍നിന്ന് സാധാരണക്കാർ എടുത്ത മറ്റു കടങ്ങളും പുനഃക്രമീകരിക്കണം. ഇതിന് അധിക ധനസഹായം നബാഡിൽനിന്ന് കേരളത്തിന് നല്കാൻ കേന്ദ്രം ഇടപെടണം. സഹകരണ മേഖലയിലെ പ്രതിസന്ധിയും അറിയിച്ചു.
പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ വരുമാന നികുതി വാണിജ്യ ബാങ്കുകളുടേതിന് തുല്യമായി ഇൗടാക്കുന്ന രീതി മാറ്റണം. 20,000 രൂപയിൽ കൂടുതല്‍ കറൻസിയായി നിക്ഷേപം സ്വീകരിക്കുന്നത് വിലക്കുന്നതും പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപിനെ ബാധിക്കും. കേരളത്തിലെ സഹകരണ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെയും സംസ്ഥാന സര്‍ക്കാറിെൻറയും മൂലധനം ഉപയോഗിച്ചാണ്.
ഇവയുടെ പരിമിതമായ ലാഭത്തില്‍നിന്ന് 30 ശതമാനം ആദായനികുതി അടക്കേണ്ടി വരുന്നത് ആശുപത്രികളുടെ ഭാവി വികസനത്തെയും ആസ്തി വികസന പ്രവര്‍ത്തനത്തെയും ബാധിക്കുന്നത് കണക്കിലെടുത്ത് അവെര ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് തുല്യമായി പരിഗണിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. കേരള സര്‍ക്കാറിെൻറ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, സഹകരണ സെക്രട്ടറി മിനി ആൻറണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.