​പ്രളയാനന്തരം മലയാളിക്ക്​ ആത്​മവിശ്വാസം നഷ്​ടപ്പെട്ടു -ഉമ്മൻ ചാണ്ടി

കൊച്ചി: കേരളം എന്നും സുരക്ഷിതമാണെന്ന മലയാളിയുടെ ആത്​മവിശ്വാസം നഷ്​ടപ്പെട്ടുവെന്നതാണ്​ മഹാപ്രളയത്തി​​​െൻറ അനന്തരഫലമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതി​​​െൻറ ഉത്തരവാദിത്തം ഒറ്റയടിക്ക്​ ഡാമുകൾ തുറന്നുവിട്ട സർക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘പ്രളയവും ഡാം സുരക്ഷയും’ വിഷയത്തിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ്​ ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡാമുകൾ തുറന്നുവിടാതിരിക്കാൻ പറ്റില്ലായിരുന്നുവെന്നത്​ ശരിയാണ്​. പക്ഷേ, അതിനുമുമ്പ്​ അവസരം ഉണ്ടായപ്പോൾ തുറന്നുവിടാമായിരുന്നു. ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിച്ചും അപകടകരമായ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഇപ്പോഴും മൂന്ന്​ ജന​റേറ്ററുകൾ പ്രവർത്തിക്കുന്നില്ല. ഏതുകാലത്തും ഡാമുകളിൽ 10 ശതമാനം വെള്ളംകൂടി ശേഖരിക്കാൻ ശേഷിയുണ്ടാകണം.
തണ്ണീർമുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്​പിൽവേയിലൂടെയും സുഗഗമായി വെള്ളം ഒഴ​ുകിപ്പോകാൻ അവസരം ഒരുക്കാതിരുന്നതും വീഴ്​ചയാണെന്നും അദ്ദേഹം പറഞ്ഞു.

ഡാം മാനേജ്​മ​​െൻറിലുണ്ടായ പാളിച്ചയാണ്​ മഹാപ്രളയത്തിന്​ വഴിവെച്ചതെന്നും ഇതിന്​ ഉത്തരവാദികളായവരെ പ്രോസിക്യൂട്ട്​ ചെയ്യണ​മെന്നും വിഷയം അവതരിപ്പിച്ച വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്​ഥരെ രക്ഷിക്കാൻ സെൻട്രൽ വാട്ടർ കമീഷ​​​െൻറ നിലപാട്​ ആവർത്തിക്കുന്നത്​ കേസിൽ കേരളത്തി​​​െൻറ നടുവൊടിക്കും. പ്രളയത്തിനുശേഷം കൊടുംവരൾച്ചക്ക്​ സാധ്യത നിലനിൽക്കു​േമ്പാഴും ഡിസാസ്​റ്റർ മാനേജ്​മ​​െൻറ്​ പ്ലാൻ ഇല്ലെന്ന്​ സതീശൻ കുറ്റപ്പെടുത്തി.

വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവാണ്​ വീഴ്​ചക്ക്​ പ്രധാന കാരണമെന്ന്​ മുൻ മ​ന്ത്രി ആര്യാടൻ മുഹമ്മദ്​ പറഞ്ഞു. എസ്​.എൻ.സി ലാവലി​​​െൻറ മറ്റൊരു പതിപ്പാണ്​ കെ.പി.എം.ജി. ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന സർക്കാർ എന്തുകൊണ്ടാണ്​ വലിയ മുതലാളിമാരുടെ ഒരുദിവസത്തെ വരുമാനം ചോദിച്ചുവാങ്ങാൻ തയാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ഫെഡറേഷൻ പ്രസിഡൻറ്​ കെ.പി. ധനപാലൻ അധ്യക്ഷത വഹിച്ചു. കാലാവസ്​ഥ നിരീക്ഷണകേന്ദ്രം മുൻ ഡയറക്​ടർ എസ്​. സ​ുദേവൻ സംസാരിച്ചു.

Tags:    
News Summary - Kerala Flood Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.