ന്യൂഡൽഹി: െഎക്യരാഷ്ട്രസഭയുടെ ആദ്യ സമുദ്ര കൂടിയാലോചന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ പെൺകുട്ടി. തിരുവനന്തപുരം പുല്ലുവിള സ്വദേശിനിയായ ലിസ്ബ യേശുദാസാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള 112 സംഘടനകൾ പെങ്കടുത്ത സമുദ്ര കോൺഫറൻസിൽ സംസാരിച്ചത്. കടലിെൻറ പാരിസ്ഥിതിക പ്രാധാന്യത്തെയും തദ്ദേശീയരുടെ ഭാഷയെയും അനുഭവത്തെയുംകുറിച്ച് ലിസ്ബ വേദിയിൽ വിശദീകരിച്ചു. ഏതെങ്കിലും യു.എൻ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ലോകത്തെ ആദ്യ മത്സ്യത്തൊഴിലാളി സമുദായത്തിൽപെട്ടയാളും പ്രായംകുറഞ്ഞ പ്രതിനിധിയുമാണ് ലിസ്ബ എന്ന പ്രത്യേകത കൂടിയുണ്ട്.
‘നമ്മുടെ കടലുകൾ, നമ്മുടെ ഭാവി: സുസ്ഥിര വികസന ലക്ഷ്യത്തിനായുള്ള സഹവർത്തിത്വം’ വിഷയത്തിൽ ജൂൺ അഞ്ചു മുതൽ ഒമ്പതുവരെ ന്യൂയോർക്കിലാണ് യു.എൻ സമ്മേളനം നടത്തിയത്. കടലുകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും സംബന്ധിച്ച ചർച്ചയും പരിഹാരമാർഗവും നാലു ദിവസത്തെ സമ്മേളനം ചർച്ചചെയ്തു. ഇതിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് കടൽ പരിസ്ഥിതി സംരക്ഷണം, തീരദേശ മത്സ്യത്തൊഴിലാളികളുെട കടലറിവുകൾ, ഭാഷ, സംസ്കാരം എന്നിവ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ‘ഫ്രൻഡ്സ് ഒാഫ് മറൈൻ’ എന്ന സംഘടനയെ പ്രതിനിധാനംചെയ്താണ് ലിസ്ബ സംസാരിച്ചത്. സാധാരണ മത്സ്യത്തൊഴിലാളി സമുദായത്തിൽ ജനിച്ച ലിസ്ബ തിരുവനന്തപുരം തുമ്പ സെൻറ് സേവ്യേഴ്സ് കോളജിലെ മലയാളം അസിസ്റ്റൻറ് പ്രഫസറാണ്.
കേരള സർവകലാശാലയിൽ തീരദേശ ഭാഷയിൽ പിഎച്ച്.ഡിയും ചെയ്യുന്നുണ്ട്. താനൊരു സാധാരണ മത്സ്യത്തൊഴിലാളിയുടെ മകളും ആ സമുദായത്തിൽപെടുന്നയാളുമെന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് ലിസ്ബ സമ്മേളനത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. ഫ്രൻഡ്സ് ഒാഫ് മറൈൻ ആഭിമുഖ്യത്തിൽ ഇതിനകം ഗൾഫ് ഒാഫ് മാന്നാർ, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ സുമദ്രാന്തർഭാഗത്ത് 43 മീറ്റർ അടിയിൽ പോയി ജൈവ വൈവിധ്യ പഠനം നടത്തിക്കഴിഞ്ഞു. 3,000 സ്ക്വയർ കിലോമീറ്റർ ഇത്തരത്തിൽ സഞ്ചരിച്ചു.
ഇന്ത്യയിൽ സമുദ്രസംരക്ഷണ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞവയിൽ ഒരു ശതമാനത്തെക്കുറിച്ച് മാത്രമേ പഠനം നടത്തിയിട്ടുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി. ഫ്രൻഡ്സ് ഒാഫ് മറൈെൻറ റോബർട്ട് പനിപ്പിള്ള, ഡോ. ജോൺസൺ ജാമെൻറ് എന്നിവരും പ്രതിനിധികളായി സമ്മേളനത്തിൽ പെങ്കടുത്തു. രാജ്യത്തെ യു.എന്നിൽ പ്രതിനിധാനംചെയ്യുന്ന ഫസ്റ്റ് സെക്രട്ടറി അടക്കമുള്ളവർ ലിസ്ബയെ അഭിനന്ദിച്ചു. ലോകത്ത് നടക്കുന്ന അനിയന്ത്രിതവും നിയമവിരുദ്ധവുമായ മത്സ്യബന്ധനം തടയുന്നതിന് പ്രവർത്തിക്കാൻ സമ്മേളനത്തിൽ ധാരണയായി. സംരക്ഷിക്കേണ്ട പട്ടികയിൽ വരുന്ന ചിലതിെൻറ മത്സ്യബന്ധനം നിരോധിക്കുന്ന മേഖലകൾ ചില രാജ്യങ്ങൾ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.