ന്യൂഡൽഹി: ശബരിമലയിലെ ദൈനംദിന കാര്യങ്ങൾക്ക് കേരള ഹൈകോടതി നിരീക്ഷകരെ നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമായ പൊലീസ് അധികാരങ്ങൾ ഇൗ മേഖലയിൽ സാേങ്കതിക പരിജ്ഞാനമില്ലാത്ത നിരീക്ഷകരെ ഏൽപിച്ചത് കേരളം സമർപ്പിച്ച പുതിയ ഹരജിയിൽ ചോദ്യംചെയ്തു.
ക്രമസമാധാനപാലനത്തിന് പൊലീസിന് സ്വാതന്ത്ര്യം ലഭിക്കാനാണ് നിരീക്ഷകരെ നിയമിക്കുന്നതെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയ കാര്യം സർക്കാർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ പൊലീസിെൻറ കൈകൾ ബന്ധിതമായെന്ന് തെളിയിക്കാൻ ഒന്നും െഹെകോടതി ഉത്തരവിൽ ഇല്ല.
ഭക്തരെന്നനിലക്ക് വേഷപ്രച്ഛന്നരായി വരുന്നവരെ തടയുന്ന പൊലീസ് അധികാരം ഇവർക്ക് കൈമാറാൻ നിയമപരമായ അവകാശമില്ല. നവംബർ ഒന്നുവരെ 5,70,748 തീർഥാടകർ ശബരിമല സന്ദർശിച്ചുവെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29ന് 51,400 പേരും 30ന് 57,639 പേരും ശബരിമലയിലെത്തിയത് പൊലീസ് ഒരുക്കിയ സുരക്ഷാക്രമീകരണങ്ങൾകൊണ്ടാണെന്ന് കേരളം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.