പി.എ.സി റാങ്കിങ്​: ഒന്നാമതായി കേരളം, യു.പി ഏറ്റവും പിന്നിൽ

ബംഗളൂരു: രാജ്യത്ത്​ ഏറ്റവും മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനം കേരളമെന്ന്​ പബ്ലിക്​ അ​ഫേഴ്​സ്​ ഇൻഡക്​സ്​ റിപ്പോർട്ട്​. മുൻ ഐ.എസ്​.ആർ.ഒ ചെയർമാർ കെ.കസ്​തൂരിരംഗൻ ചെയർമാനായ സ്വതന്ത്രസംഘടനയാണ്​ പി.എ.സി.

മികച്ച ഭരണ നിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ആദ്യ നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കരസ്ഥമാക്കി . കേരളത്തിന്​ 1.388 ഇൻഡക്​സ്​ പോയൻറ്​ ലഭിച്ചപ്പോൾ തമിഴ്​നാടിന്​ 0.912ഉം ആ​​ന്ധ്രക്ക്​ 0.531ഉം കർണാടകക്ക്​ 0.468മാണുള്ളത്​.

വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും പിറകിൽ ഉത്തർപ്രദേശാണുള്ളത്​​. ഒഡീഷ, ബിഹാർ എന്നിവയാണ്​ മോശം പ്രകടനത്തിൽ ഉത്തർപ്രദേശിന്​ തൊട്ടുമുമ്പിൽ. ഇവ മൂന്നിനും ഇൻഡക്​സിൽ നെഗറ്റീവ്​ പോയൻറ്​സ്​ ആണ്​ ലഭിച്ചത്​.

ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ്​ ഒന്നാമത്​. ​മേഘാലയ രണ്ടാമതും ഹിമാചൽ പ്രദേശ്​ മൂന്നാമതുമാണ്​. ചെറിയ സംസ്ഥാനങ്ങളിൽ മണിപ്പൂരും ഡൽഹിയും ഉത്തരാഖണ്ഡും നെഗറ്റീവ്​ പോയൻറുമായി ഏറ്റവും പിന്നിലായി​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.