തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർെക്കതിരെ ഗുരുതര ആരോപണവുമായി സി.പി.െഎ മുഖപത്രം 'ജനയുഗം'. ശിവശങ്കറും സ്വപ്നയും ബംഗളൂരുവിലെ െഎ.എസ്.ആർ.ഒ ആസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തിയത് ഗൂഢോദ്ദേശ്യത്തോടെയാണെന്ന് എൻ.െഎ.എ കണ്ടെത്തിയതായി അറിയുെന്നന്നും ദുബൈയിൽ നിന്നുള്ള വാർത്തയിൽ പറയുന്നു.
'ബംഗളൂരുവിലെ നക്ഷത്രഹോട്ടലിൽ വെച്ച് ഇരുവരും െഎ.എസ്.ആർ.ഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയെന്ന് രഹസ്യാേന്വഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകൾ ചോർെന്നന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എൻ.െഎ.എ അന്വേഷണസംഘം ദുബൈയിൽ എത്തിയത്. െഎ.എസ്.ആർ.ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചർച്ചകൾ നടത്തിയതിെൻറ തെളിവുകളും എൻ.െഎ.എ സംഘം കൊണ്ടുവന്നിട്ടുണ്ടെന്നും വാർത്തയിൽ സൂചിപ്പിച്ചു.
പിന്നാലെ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് യു.ഡി.എഫ് രംഗത്തുവന്നു. സി.പി.ഐ മുഖപത്രത്തിലെ വാർത്ത അതീവഗൗരവമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി െബഹനാൻ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.