സ്വ​ർ​ണ ക​ട​ത്ത്​; സരിത്തിനും സന്ദീപ്​ നായർക്കും ജാമ്യം

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​െൻറ ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ.​ഡി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം. ഒ​ന്നും നാ​ലും പ്ര​തി​ക​ളാ​യ പി.​എ​സ്. സ​രി​ത്ത്​, സ​ന്ദീ​പ്​ നാ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ ഇ.​ഡി​യു​ടെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന്​ നി​രീ​ക്ഷി​ച്ചാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.


സ്വ​ർ​ണ​ക്ക​ട​ത്തി​ന്​ പി​ന്നി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ക്​​ടോ​ബ​റി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​രു​വ​രും അ​ന്നു​മു​ത​ൽ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രെ ഡി​സം​ബ​റി​ൽ ഇ.​ഡി കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു. അ​ഞ്ചു​ല​ക്ഷം രൂ​പ​ക്കും തു​ല്യ തു​ക​ക്കു​ള്ള ര​ണ്ടാ​ൾ ഉ​റ​പ്പി​ന്മേ​ലു​മാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കൊ​െ​ഫ​പോ​സ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഇ​രു​വ​ർ​ക്കും ജ​യി​ൽ​മോ​ചി​ത​രാ​വാ​ൻ ക​ഴി​യി​ല്ല. ഇ.​ഡി​യു​ടെ​യും ക​സ്​​റ്റം​സി​െൻറ​യും കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ന്ദീ​പ്​ നാ​യ​ർ എ​ൻ.​ഐ.​എ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ൽ മാ​പ്പു​സാ​ക്ഷി​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.