തൃശൂർ: സംസ്ഥാനത്ത് 10 ദിവസത്തിനിടെയുണ്ടായത് അഞ്ചിരട്ടി വേനൽ മഴ. ഈ വർഷം മാർച്ച് ഒന്നുമുതൽ മേയ് ഏഴുവരെ 29 ശതമാനം കൂടുതൽ വേനൽ മഴ ലഭിച്ചിട്ടുണ്ട്. 91.4 മില്ലി മീറ്ററിന് പകരം 131.4 മി.മീ പെയ്തു. എന്നാൽ, ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ഈ മാസം 17 വരെ 138 ശതമാനം കൂടുതൽ ലഭിച്ചു. അതായത് 10 ദിവസം പിന്നിടുേമ്പാൾ അഞ്ചിരട്ടിയാണ് ലഭിച്ചത്.
മുഴുവൻ ജില്ലകളിലും അധിക മഴ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കണ്ണൂരിലാണ് -146.4ന് പകരം 490.3 മി.മീ. അധിക തോത് 235 ശതമാനം. തൊട്ടുപിന്നിൽ എറണാകുളം -235ന് പകരം 685. എറണാകുളത്തിന് 192 ശതമാനം അധിക മഴയാണ് ലഭിച്ചത്.
അതിശക്ത മഴയാണ് മിക്ക ദിനവുമുണ്ടായത്. 16ന് വടകര (233.4), കക്കയം (216), വൈത്തിരി (210) എന്നിവിടങ്ങളിൽ അതിതീവ്ര മഴയുണ്ടായി. അതിനിടെ, ഈമാസം 25 ഓടെ മൺസൂൺ എത്തുമെന്ന നിരീക്ഷണം കൂടിയുണ്ട്. ഇതിനിടയിൽ പസഫിക്കിലോ ബംഗാൾ ഉൾക്കടലിലോ ഉണ്ടാവുന്ന അനുരണനങ്ങൾ പോലും കാര്യങ്ങൾ തകിടം മറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.