തിരുവനന്തപുരം: തുടർച്ചായി ഇന്ധനവില ഉയരുന്നതിലൂടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് കിട്ടുന്നതും കോടികളുടെ അധികവരുമാനം. പൊള്ളുംവിലയിൽ ജനം പ്രതിസന്ധിയിലായിട്ടും നികുതി ഒഴിവാക്കില്ലെന്നും കേന്ദ്രം കുറക്കെട്ടയെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാനത്ത് വിൽപന നികുതി. സെസും അധിക നികുതിയും ഇതിന് പുറമേയാണ്.
ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള് നികുതിയിനത്തില്‍ കേരളത്തിന് കിട്ടുന്നത് 21 രൂപയിലേറെയാണ്. ലിറ്റര്‍ ഡീസലില്‍ സംസ്ഥാനത്തിന് 16 രൂപ രൂപയിലേറെയും. സംസ്ഥാനത്ത് മാസം ശരാശരി 16.65 കോടി ലിറ്റർ പെട്രോൾ വിൽക്കുന്നുണ്ട്. ഇൗ ഇനത്തിൽ 330 കോടിയിലേെറയാണ് നികുതി വരുമാനം. 20.35 കോടി ലിറ്റർ ഡീസലാണ് സംസ്ഥാനത്ത് പ്രതിമാസം വിൽക്കുന്നത്.
ഇൗ ഇനത്തിൽ മാസം വരുമാനമായി കിട്ടുക 340 കോടിയിലേറെ രൂപ. ഇന്ധനനികുതി ഇനത്തിൽ മൊത്തം ലഭിക്കുന്നത് 670 കോടിയിലേറെ രൂപയാണ്. വർധന തുടർന്നാൽ വർഷം ഖജനാവിലെത്തുക 8040 കോടിയും. വിൽപനയുടെ തോത് കൂടുന്നതിനനുസരിച്ച് വരുമാനവും വർധിക്കും. കോവിഡ് ഭീതി മൂലം കൂടുതൽപേരും പൊതുഗതാഗതം കൈയൊഴിയുകയും സ്വന്തം വാഹനങ്ങൾ ആശ്രയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
നേരത്തെ ഇന്ധനവില കുതിച്ചുയർന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാർ പെട്രോളിെൻറയും ഡീസലിെൻറയും വിൽപന നികുതി ലിറ്ററിന് ഒരു രൂപ വീതം കുറച്ചിരുന്നു. ഇതുവഴി വർഷം 509 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നായിരുന്നു അന്ന് ധനമന്ത്രി പറഞ്ഞത്.
എന്നാൽ പിന്നീട് വില കൂടിയ നിലയിൽ തുടർന്നതോടെ വരുമാനനഷ്ടം നികത്തപ്പെട്ടുവെന്ന് മാത്രമല്ല, വരവ് കൂടുകയും ചെയ്തു. പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള കേരളത്തിെൻറ നികുതിവരുമാനം വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2014-15-ൽ 5,378 കോടി രൂപയായിരുന്ന വരുമാനം 2017-18-ൽ 7,266 കോടിയായി. 2018-19 ൽ 8000 കോടി കവിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.