തിരുവന്തപുരം: മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലർ. ബാലാവകാശ കമീഷൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. അത് സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ സ്കുളുകൾക്ക് ഉൾപ്പടെ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുവിദ്യഭ്യാസ വകുപ്പിെൻറ സർക്കുലർ.
വർഷകാലത്ത് അനുയോജ്യമായ പാദരക്ഷകൾ അണിഞ്ഞ് വിദ്യാർഥികൾ സ്കൂളിലെത്തിയാൽ മതിയെന്ന നിർദ്ദേശം എല്ലാ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ പ്രിൻസിപ്പൽമാർ നൽകണമെന്നാണ് സർക്കുലറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. മഴക്കാലത്ത് ഷൂസും സോക്സും ധരിച്ച് സ്കൂളുകളിലെത്തുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതികളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.