തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ കേരളത്തിലും കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി പൊലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കുന്നുണ്ടോെയന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും പൊലീസ് ഉറപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കോവിഡുമായി ബന്ധപ്പെട്ട കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ഏഴ് ദിവസത്തെ ക്വാറന്‍റീൻ ഉറപ്പാക്കും. ഇപ്പോഴും ഈ നിർദേശം നിലവിലുണ്ടെങ്കിലും കർശനമായി പാലിക്കപ്പെടുന്നില്ല. ഇത് കർശനമായി പാലിക്കാനുള്ള നടപടികൾ സ്വീകരിക്കും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായ പോളിങ് ഏജന്‍റുമാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം പരിശോധനക്ക് വിധേയമാകണം. സംസ്ഥാനത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഉയർത്താനും യോഗത്തിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.