ഗവർണർക്ക് പുതിയ ബെൻസ് കാർ; 85.18 ലക്ഷം അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ ബെൻസ് കാർ വാങ്ങാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിർദേശം സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. 85.18 ലക്ഷം രൂപ വിലയുള്ള ജി.എൽ.എ ക്ലാസിലുള്ള കാർ വാങ്ങനാണ് അനുമതി. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്.

മെക്കാനിക്കൽ എൻജിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വി.ഐ.പി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്.

Tags:    
News Summary - Kerala government order to buy new car for Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.