കൊച്ചി: പിറവം വലിയപള്ളി കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സമാധാനപരമായി ന ടപ്പാക്കാൻ സാവകാശം വേണമെന്ന് സർക്കാർ ഹൈകോടതിയിൽ. ഇതിന് പ്രവർത്തന സ്വാതന്ത്ര് യം വേണം. സമുദായ സൗഹാർദവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനപ്പുറം മറ്റു താൽപര്യങ ്ങൾ സർക്കാറിനില്ല. ഒരു പ്രശ്നം ഒഴിവാക്കുമ്പോൾ മറ്റു പ്രശ്നങ്ങൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സുപ്രീംകോടതി വിധി നടപ്പാക്കാനും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താനും പൊലീസ് സംരക്ഷണം തേടി ഒാർത്തഡോക്സ് പള്ളിവികാരി ഉൾപ്പെടെ നൽകിയ ഹരജികളിലാണ് ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി സിംജി ജോസഫിെൻറ വിശദീകരണം.ഒാർത്തഡോക്സ് വിഭാഗത്തിനു പള്ളി വിട്ടുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ഡിസംബർ എട്ടിന് എറണാകുളം ജില്ല കലക്ടർ വിവിധ കക്ഷികളുടെ യോഗം വിളിച്ചുചേർത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പള്ളി സംരക്ഷണത്തിനായി 14 ഡിവൈ.എസ്.പിമാർ, 41 സി.ഐമാർ, 87 എസ്.െഎമാർ എന്നിവരുൾപ്പെട്ട സംരക്ഷണ പദ്ധതി തയാറാക്കി. വിധി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗക്കാർ പള്ളിയോടു ചേർന്നുള്ള പുഴയിൽ ചാടി ആത്മഹത്യ ഭീഷണി മുഴക്കി.
ഇത് തടയാൻ ബോട്ടുകളിൽ പൊലീസിനെ വിന്യസിച്ചു. ഫയർഫോഴ്സിെൻറയും നീന്തൽ വിദഗ്ധരുടെയും സേവനം ഉറപ്പാക്കി. ഡിസംബർ എട്ടിന് പള്ളിയങ്കണത്തിൽ യാക്കോബായ വിഭാഗത്തിലുള്ള 1000പേർ ക്യാമ്പ് ചെയ്തിരുന്നു. ഡിസംബർ പത്തായപ്പോൾ ഇവരുടെ എണ്ണം 2000 ആയി. കൂടുതൽ യാക്കോബായ വിഭാഗക്കാർ പ്രതിഷേധവുമായി എത്തുന്നത് തടയാൻ പള്ളിയിലേക്കുള്ള വഴികൾ അടച്ചു. പള്ളിയങ്കണത്തിൽ ക്യാമ്പ് ചെയ്ത സംഘത്തോടു പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. നിയമവിരുദ്ധമായി സംഘംചേർന്ന ഇവരെ അറസ്റ്റ് ചെയ്യാൻ നടപടി സ്വീകരിച്ചു. എന്നാൽ, സഹകരിക്കാൻ തയാറായില്ല. അഞ്ചുപേർ പള്ളിക്ക് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ആൾനാശവും വസ്തുവകകളുടെ നാശവും ഉണ്ടാകുമെന്നായതോടെ പൊലീസിന് തന്ത്രപരമായി പിന്മാറേണ്ടിവന്നു. സംഭവവുമായി ബന്ധപ്പെട്ട് പിറവം പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രമസമാധാനവും ശാന്തിയും ഉറപ്പാക്കാൻ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.
കേസ് കേൾക്കുന്നതിൽനിന്ന് ഹൈകോടതി ബെഞ്ച് ഒഴിവായി
കൊച്ചി: പിറവം പള്ളി കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് ഹൈകോടതി ഡിവിഷൻബെഞ്ച് പിന്മാറി. പിറവം വലിയപള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും മതപരമായ ചടങ്ങുകൾ നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് ഒാർത്തഡോക്സ് വിഭാഗക്കാരും പ്രശ്നം ഒത്തുതീർപ്പിലൂടെ പരിഹരിക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗക്കാരും നൽകിയ ഹരജികളാണ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ മുന്നിലുണ്ടായിരുന്നത്. ഡിവിഷൻ ബെഞ്ചിലെ ഒരു ജഡ്ജി അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ കക്ഷികൾക്കുവേണ്ടി ഹാജരായിട്ടുണ്ടെന്ന് കക്ഷിചേരാൻ അപേക്ഷ നൽകിയ ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നിലവിലെ ബെഞ്ച് ഒഴിയുന്നതായി വ്യക്തമാക്കിയത്. ഹരജികൾ മറ്റൊരു ഡിവിഷൻബെഞ്ചിെൻറ പരിഗണനക്ക് വിടാനായി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിക്കാനും ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.