സി.എ.എ കേസ്; ഗവര്‍ണറും സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക ്. കേരളത്തിന്‍റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നുമാണ് ഗവര്‍ണറുടെ വാദം.

സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്‍റേതായ തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് നിയമവിരുദ്ധം തന്നെയാണ്. തന്നെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - kerala governor arif mohammad khan against government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.