തിരുവനന്തപുരം: സർവകലാശാല നിയമന വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് ധാർമിക ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ പറഞ്ഞു.
നിയമന നീക്കം അറിഞ്ഞില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ കാര്യക്ഷമതയില്ലായ്മയാണ്. സർക്കാർ പ്രവർത്തിക്കേണ്ടത് ജനങ്ങൾക്ക് വേണ്ടിയാണ്, അല്ലാതെ പാർട്ടി കേഡർമാർക്കല്ല.
സർവകലാശാലകളിൽ സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തിൽ തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങൾ ഒന്നുമില്ല. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാൻ സാധിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണറെ ചാൻസലർ ആയി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണയും ഉടമ്പടിയുമാണ്. ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നത് സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമല്ല. സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവർണർമാരുടെ ചാൻസലർ പദവി കൊണ്ട് ലക്ഷ്യമിടുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ തടയുന്നത് കുറ്റകരമാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.