ന്യൂഡൽഹി: ശബരിമല അയ്യപ്പക്ഷേത്രത്തിെൻറ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യ േക നിയമനിർമാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകേ ാടതിയെ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ നിലവിലു ള്ള ഭരണസംവിധാനം മാറ്റുമെന്നും സർക്കാർ അറിയിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട ഹ രജി പരിഗണിക്കുേമ്പാൾ സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചത്. വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. സംസ്ഥാന സർക്കാർ അഭിഭാഷകെൻറ പരാമർശം ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രേഖപ്പെടുത്തി. ഹരജി നാലാഴ്ചക്കു ശേഷം പരിഗണിക്കാൻ മാറ്റി.
ശബരിമല യുവതി പ്രവേശനത്തിന് എതിരായ പുനഃപരിശോധന ഹരജികൾ വാദം കേട്ട്, കഴിഞ്ഞ ഫെബ്രുവരി ആറിന് സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരുന്നു. വിധി ഇനിയും വന്നിട്ടില്ല.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ടതല്ല, ഭരണനിർവഹണവുമായി ബന്ധെപ്പട്ടതാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വെക്കുന്ന നിയമനിർമാണം.
ശബരിമലയിൽ നിലവിലെ സാഹചര്യം മാറ്റാൻ ആലോചിച്ചിട്ടില്ല –മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റംവരുത്താന്‍ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ഭരണത്തിനായി അതോറിറ്റി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കോടതിയില്‍ ഇത്തരം സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും അത്തരം വാർത്തക്ക് ആധാരമായ വിവരമെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.