84 കോ​ടി​യു​ടെ ടൂ​റി​സം​ പ​ദ്ധ​തി​ക​ൾ​ക്ക്​ ഭ​ര​ണാ​നു​മ​തി

തിരുവനന്തപുരം: 84 കോടിയുടെ ടൂറിസംപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പൊന്മുടി ഗെസ്റ്റ് ഹൗസി​െൻറ രണ്ടാംഘട്ട നിര്‍മാണത്തിന് നാല് കോടിയും നിലവിലുള്ളതി​െൻറ അറ്റകുറ്റപ്പണികള്‍ക്ക് 93 ലക്ഷവും അനുവദിച്ചു. 

തിരുവനന്തപുരം കോലത്തുകരയില്‍ തീർഥാടനടൂറിസത്തിന് 2.39 കോടി, ശംഖുംമുഖം ബീച്ചിലെ മണ്ഡപം, കുളം എന്നിവയുടെ നവീകരണത്തിന് 1.26 കോടി, കോഴിക്കോട് മാനാഞ്ചിറ സ്‍ക്വയര്‍ നവീകരണത്തിന് 1.70കോടി, മിഠായിത്തെരുവ് നവീകരണത്തിന് 3.65 കോടി, കോഴിക്കോട് ടൂറിസം റീജനല്‍ ഓഫിസ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ​െൻറർ എന്നിവക്ക് 1.95 കോടി, കണ്ണൂര്‍ പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന് 3.5കോടി , പഴയ മൊയ്തുപാലം സംരക്ഷണത്തിന്1.44കോടി, തലശ്ശേരി കടല്‍പാലം സംരക്ഷണത്തിനും കടല്‍പാല റോഡില്‍ ശിൽപപാര്‍ക്കിനും 2.13 കോടി, പറശ്ശിനിക്കടവില്‍ ബോട്ട് ടെര്‍മിനല്‍ വികസനത്തിന് 4.89 കോടി, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ വികസനത്തിന് മൂന്ന് കോടി, പയ്യന്നൂര്‍ ഹെറിറ്റേജ് ടൂറിസത്തിനും മീന്‍കുഴി റിക്രിയേഷന്‍ സ​െൻററിനും നാല് കോടി, താഴെഅങ്ങാടി പരമ്പരാഗതതെരുവ്,

പെര്‍ഫോമന്‍സ് സ​െൻറര്‍ എന്നിവയുടെ വികസനത്തിന് 61 ലക്ഷം, ഗുണ്ടര്‍ട്ട് ബംഗ്ലാവ് ഭാഷാമ്യൂസിയവും പഠനകേന്ദ്രവുമാക്കുന്നതിന് 2.10 കോടി, തൃശൂരില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സ​െൻററിന് 1.26 കോടി, തുമ്പൂര്‍മൂഴി ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് നാല് കോടി, ചാവക്കാട് ബീച്ച് വിനോദസഞ്ചാരവികസനത്തിന് 2.50 കോടി, പീച്ചി അണക്കെട്ട് മേഖല സൗന്ദര്യവത്കരണത്തിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും 4.90 കോടി, കാരാപ്പുഴ അണക്കെട്ട് വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് നാല് കോടി, പത്തനംതിട്ട പെരുന്തേനരുവിയില്‍ ഡോര്‍മെറ്ററി കം അമിനിറ്റി സ​െൻറര്‍ നവീകരണത്തിന് 3.23കോടി, ജടായുപാറ ടൂറിസം പദ്ധതിക്ക്  1.75 കോടി, കൊല്ലം മലമേല്‍പാറ വികസനത്തിന് മൂന്ന് കോടി,

തെന്മലയിലെ സൗണ്ട് ആൻഡ് ലൈറ്റ് ഷോയ്ക്കായി 2.85 കോടി, ഇടുക്കി അരുവിക്കുഴി വികസനത്തിന് 4.97 കോടി, മലയാറ്റൂര്‍ കുരിശുമുടിക്ക് 2.30 കോടി, വൈപ്പിന്‍ ദ്വീപിലെ ബീച്ച് വികസനത്തിന് 4.50കോടി, മലപ്പുറം ചമ്രവട്ടം പുഴയോര സ്‍നേഹപാതക്കായി 1.36 കോടി, പൂന്താനം സാംസ്കാരികനിലയത്തി​െൻറ രണ്ടാംഘട്ട വികസനത്തിന് 90 ലക്ഷം, കോട്ടയം കുമരകത്തിന് 70 ലക്ഷം, മൂന്നാറില്‍ 3.41 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.

Tags:    
News Summary - kerala govt aloted fund to tourism project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.