വീണ്ടും മാസ്ക് കാലം... കേരള എൻ.ജി.ഒ.യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ മാസ്ക് ധരിച്ച് എത്തുന്നവർ. എറണാകുളം ടൗൺ ഹാളിൽ നിന്നുള്ള ദൃശ്യം                    - അഷ്കർ ഒരുമനയൂർ

മറക്കണ്ട; ഇന്നു മുതൽ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തി​െൻറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നാണ് നിര്‍ദേശം.  ഈ നിർ​ദേശം അറിയാതെ നിരവധി പേരാണിന്ന് പൊതുയിടങ്ങളിലെത്തിയത്. വരും ദിവസങ്ങളിൽ കർശനമാക്കാനാണ് തീരുമാനം. 

പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പ​ൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവിൽ പറയുന്നു.

കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങൾ ആക്ട് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ സാഹചര്യത്തിൽ വിവിധ പരിപാടികളുടെ സംഘാടകർ വീണ്ടും മാസ്കും സാനിറ്റെസറും ഒരുക്കിയിരിക്കുകയാണ്. ഇന്ന് പലയിടത്തും സംഘാടകർ മാസ്ക് നൽകുന്ന കാഴ്ച കാണാമായിരുന്നു. 

Tags:    
News Summary - Kerala Govt makes masks, sanitizers mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.