തിരുവനന്തപുരം: മന്ത്രിസഭ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കാൻ കർശന നിർദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വകുപ്പുകൾക്കും സെക്രട്ടറിമാർക്കും സർക്കുലർ നൽകി. പ്രളയത്തിൽ നാശം നേരിട്ട കർഷകരുടെ വായ്പക്ക് മൊറേട്ടാറിയം നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ ഉത്തരവ് വൈകിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങിയിരുന്നു. ഇതിൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭ തള്ളിയിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് സർക്കുലർ.
48 മണിക്കൂറിനകം മന്ത്രിസഭ തീരുമാനത്തിൽ ഉത്തരവ് ഉണ്ടാകണമെന്ന നാലു മുൻ സർക്കുലറുകളും ചീഫ് സെക്രട്ടറി ഒാർമിപ്പിച്ചിട്ടുണ്ട്. ഉത്തരവിലെ താമസം അതി ഗൗരവതരമാണ്. സമയബന്ധിതമായി ഉത്തരവ് ഇറക്കാൻ ഏകോപനവും മേൽനോട്ടവും ഉറപ്പാക്കാനും വീഴ്ച ആവർത്തിക്കാതിരിക്കാനുമാണ് നടപടി. മന്ത്രിസഭ തീരുമാനം ലഭിച്ച അന്നുതന്നെ വകുപ്പ് സെക്രട്ടറിമാർ നടപ്പാക്കി ഉത്തരവിറക്കണമെന്ന് സെക്രേട്ടറിയറ്റ് ഒാഫിസ് മാന്വലിൽ പറയുന്നതും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.