കാർഷിക ബില്ലിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ വിവാദ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. തുടർനടപടി സംബന്ധിച്ച നിയമോപദേശം തേടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേന്ദ്ര സർക്കാർ നിയമം സംസ്ഥാനത്തിന്‍റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കാർഷിക ബില്ലുകൾ ഗുരുതര ഭരണഘടനാ പ്രശ്നങ്ങൾ ഉയർത്തുന്നുവെന്നാണ് വിലയിരുത്തൽ.

ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിലുള്ള വിഷയമാണ് കൃഷിയെന്നും സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ ബിൽ പാസാക്കിയത് ശരിയായ നടപടിയല്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കർഷക ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 6 വർഷത്തിനിടയിൽ 60000ത്തിൽ അധികം കർഷകർ ആത്മഹത്യ ചെയ്​ത രാജ്യമാണ് നമ്മുടേത്. 2019ൽ മാത്രം10281 കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.

ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിന്‍റെ അടിമകളാക്കുന്നത് നാടിനെ നാശത്തിലേക്കാണ് നയിക്കുക. ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാർലമെൻറിൽ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ നിഷേധിക്കുന്ന പ്രവണതയാണ്. കർഷകർക്കൊപ്പം രാജ്യം മുഴുവൻ ചേരേണ്ടതുണ്ട്. കർഷകരുടെ ജീവൽപ്രശ്നങ്ങൾ രാജ്യത്തിന്റെ ജീവൽപ്രശ്​നമാണെന്നും പിണറായി ​പ്രതികരിച്ചിരുന്നു.

Tags:    
News Summary - Kerala Govt to Supreme court against Farm Bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.