കൊച്ചി: വഞ്ചന കേസിൽ മുൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ഇടക്കാല ജാമ്യം. കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചതിനെ തുടർന്നാണ് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പരാതിക്കാരനെ കണ്ടിട്ട് പോലുമില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ശ്രീശാന്ത് പറഞ്ഞിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ശ്രീശാന്ത്. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ശ്രീശാന്തിന്‍റെ അറസ്റ്റ് താൽക്കാലികമായി വിലക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്. താന്‍ നിർമിക്കുന്ന കായിക അക്കാദമിയില്‍ പരാതിക്കാരനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2019ൽ ശ്രീശാന്ത് പണം തട്ടിയെന്നാണ് പരാതി. എന്നാല്‍, അനാവശ്യമായി തന്നെ കേസില്‍ പ്രതിയാക്കിയതാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് ശ്രീശാന്ത് ഹരജിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.