'കാഫിർ സ്ക്രീൻഷോട്ടിൽ മത സ്പര്‍ധക്കുള്ള വകുപ്പ് എന്തുകൊണ്ട് ചേർത്തില്ല..‍‍!'; ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി

കൊച്ചി: വ​ട​ക​ര ലോ​ക്സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ച​രി​പ്പി​ച്ച കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈകോടതി. കേസിൽ എന്തുകൊണ്ടാണ് മത സ്പർധ വളർത്തിയതിനുള്ള 153 എ വകുപ്പ് ചേർക്കാതിരുന്നത്. സമാനമായ കേസുകളിൽ ഈ വകുപ്പ് ചേർക്കാറുണ്ടല്ലോ. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ചിലരെ ചോദ്യം ചെയ്തതായും കാണുന്നില്ല. ഇവരെ ചോദ്യം ചെയ്യണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു.

എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിന് വ്യക്തമായ നിർദേശം നൽകിയത്.

പൊലിസിന്റെ നിലവിലുള്ള അന്വേഷണത്തിൽ കോടതി തൃപ്തി പ്രകടപ്പിക്കുന്നുണ്ടെങ്കിലും ചിലകാര്യങ്ങളിലെ വിയോജിപ്പ് കൃത്യമായി അറിയിക്കുകയും ചെയ്തു. മുഴുവൻ ആളുകളെയും ചോദ്യം ചെയ്ത സ്ക്രീൻ ഷോട്ടിന്റെ കൃത്യമായ ഉറവിടെ കണ്ടെത്തണെന്നും കോടതി ഓർമിച്ചു. വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കംചെയ്യേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്തിമ വാദം സെപ്റ്റംബർ ആറിന് നടക്കും. 

Tags:    
News Summary - Kerala HC to find source of Kafir screenshot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.