െകാച്ചി: ഏഴുവർഷമോ അതിൽ താഴെയോ മാത്രം ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ജയിലിൽ കഴിയു ന്ന വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ലോക്ഡൗൺ കാലയളവിൽ ഹൈകോടതി ഇ ടക്കാല ജാമ്യം അനുവദിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും സ്ഥിരം കുറ്റവാളികൾക്കു ം മറ്റ് കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും ഒന്നിലേറെ കേസുകളിൽ തടവിൽ കഴിയുന്നവർ ക്കും ജാമ്യം ബാധകമല്ലെന്നും ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് രാജ വിജയരാഘവൻ എന്നിവരടങ്ങുന്ന ഫുൾ ബെഞ്ച് വ്യക്തമാക്കി.
സമൂഹ അകലം പാലിക്കുന്നതിന് ജയിലിലെ തിരക്ക് കുറക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 450 പ്രതികൾക്ക് പ്രത്യേക പരോൾ അനുവദിച്ചതായി സർക്കാർ അറിയിച്ചത് കോടതി പരാമർശിച്ചു.
സുപ്രീംകോടതി ഉത്തരവിെൻറ ശരിയായ മർമം മനസ്സിലാക്കി ഇത് നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ മാർച്ച് 25ലെ മുൻ ഉത്തരവിൽ ചില ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഏത് സാഹചര്യത്തിലും അർഹരായവർക്ക് വ്യക്തിസ്വാതന്ത്ര്യവും അതിെൻറ ഭാഗമായ ജാമ്യവും നിഷേധിക്കാനാവില്ല.
ജാമ്യത്തിലിറങ്ങുന്നവർ താമസിക്കുന്ന സ്ഥലത്തിെൻറ വിശദാംശവും ഫോൺ നമ്പറും കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലും ഫോൺ നമ്പറും ജയിൽ സൂപ്രണ്ടുമാർക്ക് നൽകണമെന്നാണ് ഒരു വ്യവസ്ഥ. ആവശ്യപ്പെടുേമ്പാൾ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാകാമെന്ന് വ്യക്തമാക്കി സ്വന്തം പേരിലുള്ള ബോണ്ട് നൽകണം. താമസസ്ഥലത്ത് എത്തിയാലുടൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ലോക്ഡൗണുമായി ബന്ധപ്പെട്ട സമൂഹ അകലം അടക്കം വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പും നൽകണം. വീട്ടിൽതന്നെ കഴിയാമെന്ന ഉറപ്പാണ് നൽകേണ്ടത്. ഏപ്രിൽ 30 വരെയോ അല്ലെങ്കിൽ ലോക്ഡൗൺ തീരുന്നത് വരെയോ ആയിരിക്കും ജാമ്യം. ലോക്ഡൗൺ നീട്ടിയാൽ ജാമ്യ കാലാവധിയും നീളും. ജാമ്യ കാലാവധി പൂർത്തിയായാൽ മൂന്നുദിവസത്തിനകം ബന്ധപ്പെട്ട കോടതി മുമ്പാകെ ഹാജരാകണം. എല്ലാ വസ്തുതകളും പരിഗണിച്ച് ജാമ്യ ഹരജി പരിഗണിച്ച് ഉചിത തീരുമാനമെടുക്കണം. വ്യവസ്ഥകൾ ലംഘിച്ചാൽ ഇവരെ അറസ്റ്റ് ചെയ്യാം.
ജാമ്യഹരജിയടക്കം അടിയന്തര പരിഗണന വേണ്ട ഹരജികൾ കൈകാര്യം ചെയ്യാൻ രൂപവത്കരിച്ച ഡിവിഷൻ ബെഞ്ചിെൻറ പ്രവർത്തനം ലോക്ഡൗൺ കാലയളവിൽ തുടരും.
ഇടക്കാല ജാമ്യം ലഭിക്കാത്ത സാധാരണ ജാമ്യത്തിന് അർഹതയുള്ളവരുടെ ഹരജികൾ സെഷൻസ് ജഡ്ജിമാർ വിഡിയോ കോൺഫറൻസിലൂടെ പരിഗണിക്കണമെന്നും ഫുൾെബഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.