കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അന്വേഷണം നീളുന്നതിനെതിരെ പൊലീസിന് ഹൈകോടതിയുടെ രൂക്ഷവിമർശം. മുൻകൂർ ജാമ്യം തേടി നാദിർഷ സമർപ്പിച്ച ഹരജി പരിഗണിക്കെവ അന്വേഷണവുമായി ബന്ധപ്പെട്ട ചില പാളിച്ചകൾ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനമുന്നയിച്ചത്. അന്വേഷണം നടത്താൻ തുടങ്ങിയിട്ട് കുെറയായല്ലോ, തീരാറായില്ലേ എന്ന് ചോദിച്ച് വാക്കാൽ തുടങ്ങിയ വിമർശനം അവസാനംവരെ നീണ്ടു.
‘‘അന്വേഷണമാണോ നടക്കുന്നത് അതോ സിനിമ തിരക്കഥയോ. ചോദ്യം ചെയ്ത് വിട്ടവരെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നു. ഒാരോ മാസവും ഒാരോരുത്തരെ വീതം ചോദ്യം ചെയ്യാനാണോ തീരുമാനം. കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതിയെ ചോദ്യം ചെയ്യുന്നതെങ്ങനെ. പ്രതിയായ പൾസർ സുനിയെ ചോദ്യം ചെയ്െതന്ന് ഇടക്കിടെ കേൾക്കാം. ഇതെങ്ങനെയാണ് സാധിക്കുക.
ചില നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കേണ്ടത്. എന്നാൽ, ക്രിമിനൽ നടപടിക്രമത്തിലെ ഏതുവകുപ്പിെൻറ അടിസ്ഥാനത്തിലാണ് കുറ്റപത്രത്തിൽ പ്രതിയാക്കിയവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. ആരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ആരെയെങ്കിലും ബോധ്യപ്പെടുത്താനോ വാർത്തയുണ്ടാക്കാനോ വേണ്ടിയുള്ള അന്വേഷണമല്ല വേണ്ടത്. വിഷയം സെൻസേഷണലാക്കി വലിയ സംഭവമാക്കി മാറ്റേണ്ടതുമില്ല. അന്വേഷണത്തിന് പരിധിയില്ലേ. ക്രിമിനൽ നടപടിക്രമം അനുശാസിക്കുന്ന പരിധി അന്വേഷണത്തിന് ബാധകമല്ലേ. ഇനിയും അടുത്തമാസം ആരെയാണ് ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ക്രിമിനൽ കേസുകളിൽ ശാസ്ത്രീയവും ബുദ്ധിപരവുമായ അന്വേഷണം പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. നടക്കുന്ന അന്വേഷണമാകെട്ട ടവർ ലൊക്കേഷൻ നോക്കിയുള്ളതാണ്. ഒരേ ടവർ ലൊക്കേഷനിൽ ഉള്ളവരെ പിടികൂടിയാണ് ഇൗ അന്വേഷണം. അല്ലെങ്കിൽ റോഡിലിറങ്ങി ഹെൽമറ്റും സീറ്റ് ബെൽറ്റുമില്ലാത്തവരെ പിടികൂടുന്ന ജോലിയാണ് പൊലീസിനുള്ളത്’’ കോടതി വിമർശിച്ചു.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ മാധ്യമങ്ങളിലൂടെ ചർച്ചകളും അഭിപ്രായപ്രകടനങ്ങളും വേണ്ടെന്ന് കോടതി പറഞ്ഞു. കേസിെൻറ ഭാവിയും ശിക്ഷയും മറ്റും വിഷയമാക്കിയുള്ള ഇത്തരം ചർച്ചകൾ നീതി നിർവഹണത്തിലുള്ള ഇടപെടലാണ്. അനാവശ്യമായ ഇത്തരം ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യ നടപടികളെടുക്കുമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.