കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്ന മറിയം ജോസഫിനെ ഹാജരാക്കാൻ ഹൈകോടതി നിർദേശം. ഷോൺ ജോർജ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഡി.ജി.പിക്ക് നിർദേശം നൽകിയത്. ഹരജി അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20കാരിയായ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്.
ജസ്നയുടെ തിരോധാനം അന്വേഷിക്കാൻ തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ 15 അംഗ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. കാഞ്ഞിരപ്പളളി ബിഷപ് മാര്‍ മാത്യു അറക്കലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടർന്നായിരുന്നു പ്രത്യേക സംഘം രൂപീകരിച്ചത്. സമൂഹ മാധ്യമത്തിലൂടെയും െജസ്നക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാണ്.
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫിെൻറ മകള്‍ െജസ്‌ന മരിയ ജയിംസിനെ (20) മാർച്ച് 22ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വാട്സ്ആപും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ജസ്ന എരുമേലി വരെ എത്തിയതായി മാത്രമാണ് ലഭിച്ച തെളിവ്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാൽ അടുത്ത സുഹൃത്തുക്കളും കുറവാണ്.
കാണാതാകുന്ന ദിവസം സ്റ്റഡി ലീവായിരുന്നു ജസ്ന. രാവിലെ എട്ടുമണിയോടെ വീടിെൻറ വരാന്തയിലിരുന്ന് പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജയിംസ് ജോലി സ്ഥലത്തേക്കു പോയി. മൂത്ത സഹോദരി െജഫിമോളും സഹോദര െജയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞ ശേഷം വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഓട്ടോയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് വിവരമൊന്നും ഇല്ല. അന്നു രാത്രി ഏഴരയോടെ പിതാവ് ജയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.