കോട്ടയം: സംസ്ഥാന സർവിസിലെ ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർക്കുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ. ഉദ്യോഗസ്ഥ തലത്തിൽ തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഉടൻ നിർദേശം പുറപ്പെടുവിക്കും. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിലും പരസ്യപ്രതികരണം നടത്തുന്നതിലും കർശനനിയന്ത്രണം വരും.
സർക്കാറിന്റെ പ്രവർത്തനങ്ങളെ ചില ഉന്നത ഉദ്യോഗസ്ഥർ ഏകപക്ഷീയ നിലപാടിലൂടെ പ്രതിരോധത്തിലാക്കുന്നുവെന്ന അഭിപ്രായം സി.പി.എമ്മിനും ഇടതുമുന്നണിക്കുമുണ്ട്.
ആ സാഹചര്യത്തിലാണ് മുന്നണി നിർദേശപ്രകാരം സർക്കാർ കൂടുതൽ ഇടപെടലിനൊരുങ്ങുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് നിലവിൽ കർശന പെരുമാറ്റച്ചട്ടമുണ്ട്. ചില ഉദ്യോഗസ്ഥർ അത് ലംഘിക്കുന്നതാണ് സർക്കാറിന് മുന്നിലെ പ്രശ്നം. അത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.