‘കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ.. കളകളെ പൂർണമായി നശിപ്പിക്കാൻ വീഡർ’ -ഒളിയമ്പുമായി എൻ. പ്രശാന്ത്

തിരുവനന്തപുരം: അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ തുറന്ന വി​മ​ർ​ശ​ന​ത്തി​ന് പിന്നാലെ, പുതിയ ഒളിയമ്പുമായി കൃ​ഷി​വ​കു​പ്പ്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി എ​ൻ. പ്ര​ശാ​ന്ത് ഐ.എ.എസ്. ‘കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ...’ എന്ന തലക്കെട്ടിൽ പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ കുറിപ്പ്.

‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ’ -എന്നാണ് കുറിപ്പിലുള്ളത്.

2008ൽ ​കോ​ഴി​ക്കോ​ട്​ ക​ല​ക്ട​റാ​യി​രു​ന്ന ജ​യ​തി​ല​കി​നൊ​പ്പം പ്ര​ബേ​ഷ​ൻ അ​സി. ക​ല​ക്ട​റാ​യി​രു​ന്നു എ​ൻ. പ്ര​ശാ​ന്ത്. ജയതിലകിനെതിരെ തുടർച്ചയായ മൂ​ന്നു ദി​വ​സമാണ് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്രശാന്ത് ഫേ​സ്​​ബു​ക്കി​ൽ കു​റി​പ്പി​ട്ടത്. ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​രി​യ​റും ജീ​വി​ത​വും ജ​യ​തി​ല​ക്​ ന​ശി​പ്പി​ച്ചെ​ന്നാ​ണ്​ ഇന്നലെ ആരോപിച്ചത്. സ്​​പൈ​സ​സ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നാ​യി​രു​ന്ന ജ​യ​തി​ല​കി​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന സി.​ബി.​ഐ അ​ഴി​മ​തി​വി​രു​ദ്ധ ബ്യൂ​റോ ശി​പാ​ർ​​ശ സം​ബ​ന്ധി​ച്ച പ​ത്ര​വാ​ർ​ത്ത സ​ഹി​ത​മാ​യിരുന്നു​ പ്ര​ശാ​ന്തി​ന്‍റെ ​വി​മ​ർ​ശ​നം.

പ്ര​ശാ​ന്തി​നെ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സി​വി​ൽ സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​യി​ൽ​നി​ന്ന്​ ശ്ര​മം തു​ട​ങ്ങിയിടുണ്ട്. സി.​പി.​എം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​യും മു​ൻ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ഗോ​പ​കു​മാ​റു​മാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ശാ​ന്തി​നെ​തി​രെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യും അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ പ്ര​ശാ​ന്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ ‘ആ​ഴ​ക്ക​ട​ൽ വി​ൽ​പ​ന’​എ​ന്ന തി​ര​ക്ക​ഥ​യെ​ന്നും കു​ണ്ട​റ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ ഇ​ത്​ പ്ര​തി​ഫ​ലി​ച്ച​താ​യും അ​വ​ർ ആ​രോ​പി​ച്ചു.

അതിനിടെ, ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചേ​രി​പ്പോ​ര്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​റ നീ​ക്കി​യ​തോ​ടെ സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്​​സ്ആ​പ്​​ ​​ഗ്രൂ​പ്പ്​ ഉ​ണ്ടാ​ക്കി തെ​ളി​വ്​ ന​ശി​പ്പി​ച്ച വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്ത്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ​ ശാ​ര​ദാ മു​ര​ളീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക്​ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി. ശ​നി​യാ​ഴ്ച സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ​പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി​യി​രു​ന്നു. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം ത​ള്ളു​ന്ന​താ​ണ്​ പൊ​ലീ​സ് റി​പ്പോ​ർ​ട്ടെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ്​ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്. എന്നാൽ, പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച​ എ​ൻ. പ്ര​ശാ​ന്തിനെതിരെ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി എ​ടു​ക്ക​ട്ടെ എ​ന്നാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്​. താ​ക്കീ​ത്, സ്ഥ​ല​മാ​റ്റം, സ​സ്​​പെ​ൻ​ഷ​ൻ തു​ട​ങ്ങി എ​ന്ത്​ ന​ട​പ​ടി​യാ​ണ്​ ഉ​ണ്ടാ​വു​ക എ​ന്നാ​ണ്​ ഇ​നി അ​റി​യാ​നു​ള്ള​ത്. ഐ.​എ.​എ​സു​കാ​ർ​ക്കി​ട​യി​ലെ ​ചേ​രി​പ്പോ​ര്​ ദി​വ​സ​ങ്ങ​ൾ നീ​ണ്ടി​ട്ടും സ​ർ​ക്കാ​ർ ന​ട​പ​ടി വൈ​കു​ന്ന​ത്​ ച​ർ​ച്ച​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ്​ ഇന്ന് ഇ​റ​ങ്ങി​യേ​ക്കും.

ഐ.​എ.​എ​സു​കാ​ർ​ക്കി​ട​യി​ലെ മ​താ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്​ സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ​യാണ് ‘ഉ​ന്ന​തി’​യി​ലെ ഫ​യ​ൽ സം​ബ​ന്ധി​ച്ച് എ​ൻ. പ്ര​ശാ​ന്തിനെതിരെ വാ​ർ​ത്ത​കൾ പു​റ​ത്തു​വ​ന്ന​ത്. ജ​യ​തി​ല​കും ഗോ​പാ​ല​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ്​ പ്ര​ശാ​ന്തി​നെ​തി​രാ​യ റി​​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഈ ​റി​​പ്പോ​ർ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ മു​ന്നി​ലു​ണ്ട്. ഇ​തി​നി​ടെ​യാ​ണ്​ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച്​ ‘ഹി​ന്ദു മ​ല്ലു ഓ​ഫി​സേ​ഴ്​​സ്’​ വാ​ട്​​സ്​​ആ​പ്​ വി​വാ​ദം സ്ക്രീ​ൻ​ഷോ​ട്ട്​ സ​ഹി​തം പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ലു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ്​ പ്ര​ശാ​ന്തി​നെ​തി​രാ​യ വാ​ർ​ത്ത​ക​ളെ​ന്നാ​ണ്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

പ്ര​ശാ​ന്തി​നെ​തി​രെ അ​ഡീ​ഷ​ന​ൽ ചീ​ഫ്​​സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ വി​വാ​ദം തു​ട​ങ്ങി​യ​ത്. ആ​ദ്യ ദി​വ​സം വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഫേ​സ്​​​ബു​ക്ക്​ പോ​സ്റ്റ്. ആ​ഴ​ക്ക​ട​ൽ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട ഇ​തേ പ​ത്ര​ത്തി​ലെ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്ക്​ അ​ശ്ലീ​ല സ്റ്റി​ക്ക​ർ മ​റു​പ​ടി അ​യ​ച്ച പ്ര​ശാ​ന്ത്​ നേ​ര​ത്തേ വി​വാ​ദ​ത്തി​ൽ​പെ​ട്ടി​രു​ന്നു.

അ​ന്ന്​ ഭാ​ര്യ​യെ രം​ഗ​ത്തി​റ​ക്കി​യാ​ണ്​ അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്.​ ജ​യ​തി​ല​കി​നെ​തി​രാ​യ മൂ​ന്നാം​ദി​വ​സ​ത്തെ കു​റി​പ്പി​ൽ പൗ​ര​ന്‍റെ ഭ​ര​ണ​ഘ​ട​ന അ​വ​കാ​ശ​വും വി​സി​ൽ ​​േബ്ലാ​വ​ർ നി​യ​മ​വും ഉ​ദ്ധ​രി​ച്ചു​ള്ള കു​റി​പ്പി​ൽ താ​ൻ നി​യ​മം പ​ഠി​ച്ച​താ​യും ച​ട്ട​മ​റി​യാ​മെ​ന്നും പ​റ​യു​ന്നു. ‘പൊ​തു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ന്യാ​യ​മാ​യ​ത്‌ ന​ട​ക്കൂ എ​ന്ന സ​മ​കാ​ലി​ക ഗ​തി​കേ​ട്‌ കൊ​ണ്ടാ​ണ്‌ റി​സ്‌​ക്കെ​ടു​ത്ത്‌ ഒ​രാ​ൾ ‘വി​സി​ൽ ബ്ലോ​വ​ർ’ ആ​വു​ന്ന​ത്‌.

സ​ർ​ക്കാ​റി​നെ​യോ സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ​യോ വി​മ​ർ​ശി​ക്ക​രു​തെ​ന്നാ​ണ്‌ ഐ.​എ.​എ​സു​കാ​രു​ടെ സ​ർ​വി​സ്​ ച​ട്ട​മെ​ന്നും ജ​യ​തി​ല​കി​നെ​യോ ഗോ​പാ​ല​കൃ​ഷ്ണ​നെ​യോ പ​ത്ര​ത്തെ​യോ വി​മ​ർ​ശി​ക്ക​രു​തെ​ന്ന​ല്ല എ​ന്നും ​പ്ര​ശാ​ന്ത്​ കു​റി​പ്പി​ൽ പ​റ​യു​ന്നു.

കുറിപ്പിന്റെ പൂർണരൂപം:

കർഷകനാണ്‌...

കള പറിക്കാൻ ഇറങ്ങിയതാ...

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ എന്നിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! 

Full View


Full View


Tags:    
News Summary - Weeder to destroy weeds completely- N. Prasanth IAS facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.