ഐ.ടി.-യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി കേരള ഐ.സി.ടി. അക്കാദമി

ഐ.ടി.-യില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്കിൽ പ്രോഗ്രാമുകളുമായി കേരള ഐ.സി.ടി. അക്കാദമി

തിരുവനന്തപുരം: മികച്ച ശമ്പളത്തില്‍ ഐ.ടി. മേഖലയില്‍ നല്ല ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വിവിധ നൈപുണ്യ പ്രോഗ്രാമുകളുമായി സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള (ഐ.സി.ടി.എ.കെ.). വന്‍കിട ഐ.ടി. കമ്പനികളില്‍ ഏറെ ഡിമാന്‍ഡുള്ള പ്രോഗ്രാമിംഗ് ഭാഷയായ പൈത്തണ്‍, ജാവ, ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ജാവ, പൈത്തണ്‍ യോഗ്യതയുള്ള തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ഉയർന്ന ശമ്പളത്തോടെ പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാനാകും. ഐ.ടി. പ്രോഗ്രാമിങ് രംഗത്ത് മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമായ രണ്ട് പ്രോഗ്രാമുകളാണ് ജാവയും പൈത്തണും. ഡാറ്റ അനലിസ്റ്റ്, ബി.ഐ. ഡെവലപ്പര്‍ എന്നീ പ്രൊഫഷനുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണപ്രദമായ പ്രോഗ്രാമാണ് ബിസിനസ് ഇന്റലിജന്‍സ് വിത്ത് പവര്‍ ബി.ഐ. മാറിയ കാലഘട്ടത്തില്‍ ഡാറ്റ അധിഷ്ഠിത തീരുമാനങ്ങളെടുക്കുവാന്‍ കമ്പനികളെ സഹായിക്കുന്നത് ബിസിനസ് ഇന്റലിജന്‍സില്‍ പ്രാവീണ്യം നേടുന്നവരാണ്.

അതിനാല്‍ തന്നെ വന്‍കിട കമ്പനികളില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത്. ഐ.സി.ടി.എ.കെ-യുടെ ഈ മൂന്ന് പ്രോഗ്രാമുകളും വെറും രണ്ടുമാസത്തിനുള്ളിൽ ഓണ്‍ലൈനായി ലോകത്തെവിടെയുമിരുന്നു പഠിക്കാനുള്ള സുവർണാവസരമാണിത്. പഠനത്തോടൊപ്പം 12,000 രൂപ വിലമതിക്കുന്ന ലിങ്ക്ഡ് ഇന്‍ ലേണിങ് അക്‌സസും ലഭിക്കും. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര കമ്പനികളില്‍ ഇന്റേണ്‍ഷിപ് സൗകര്യവും നല്‍കും.

പ്രോഗ്രാം ഫീസ് 8,000 രൂപയാണ്. അര്‍ഹരായവർക്ക് സ്കോളർഷിപ്പും ലഭിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഏതെങ്കിലും ശാഖയിൽ മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്കും, നിലവിൽ ബിരുദ പഠനം തുടരുന്നവർക്കും ഇതിൽ ചേരാനാകും.

അപേക്ഷകള്‍ 2025 മാര്‍ച്ച് 25 ന് മുമ്പ് http://ictkerala.org/interest എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ‪+91 7594051437‬.

Tags:    
News Summary - Kerala ICT Academy with skill programs for those who want a better career in IT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.