തിരുവനന്തപുരം: ആരാധനാലയങ്ങൾ രേഖയില്ലാതെ കൈവശംെവച്ചിരിക്കുന്ന ഒരേക്കർവരെ യുള്ള അധികഭൂമി വ്യവസ്ഥകൾക്ക് വിധേയമായി നിശ്ചിത തുക ഈടാക്കി പതിച്ചുനൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വിഷയം വിശദമായി പഠിച്ചശേഷം ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാത്തവിധത്തിലാകും ഉത്തരവിറക്കുക. നിലവിൽ രേഖയുള്ള സ്ഥാപനങ്ങളെ ഇത് ബാധിക്കില്ല.
ആരാധനാലങ്ങളുടെയും ക്ലബുകളുടെയും കൈവശമുള്ള അധിക ഭൂമി സർക്കാർ നിശ്ചയിച്ച തുക ഇൗടാക്കി പതിച്ചുനൽകുന്നതിനാണ് അനുമതി. ആരാധനാലയങ്ങൾക്ക് ഒരേക്കർവരെയും ശ്മശാനങ്ങൾക്ക് 75 സെൻറ് ഭൂമിയും പതിച്ചുനൽകും. തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ ആരാധനാലയങ്ങളും ശ്മശാനങ്ങളും ഒഴികെയുള്ള ഭൂമി ഇത്തരത്തിൽ നൽകേണ്ടതില്ലെന്നാണ് തീരുമാനം. കലാ- കായിക- സാംസ്കാരിക സംഘടനകൾക്ക് 15 സെൻറ് വരെ ഭൂമി ഇത്തരത്തിൽ തുക ഈടാക്കി നൽകും. രേഖയില്ലാത്ത അധിക ഭൂമി തിരിച്ചെടുക്കും. നാലുവിഭാഗങ്ങളായി തിരിച്ചാണ് ഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള തുക നിശ്ചയിച്ചത്. സ്വാതന്ത്ര്യത്തിനുമുമ്പ് പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ ഭൂമിയുടെ ന്യായവിലയുടെ പത്ത് ശതമാനം തുക ഒടുക്കിയാൽ പതിച്ചുനൽകും. 1947 ആഗസ്റ്റ് 15നും കേരളപ്പിറവിക്കും ഇടയ്ക്കുള്ള സമയം പാട്ടത്തിനെടുത്തതോ കൈവശാവകാശം െവച്ചുവരുന്നതുമായ ഭൂമിയാണെങ്കിൽ ന്യായവിലയുടെ 25 ശതമാനം തുക അടയ്ക്കണം. 1956 നവംബർ ഒന്നിനും 1990 ജനുവരി ഒന്നിനും മധ്യേ കൈവശമുള്ള ഭൂമിയാണെങ്കിൽ ന്യായവില നൽകിയാൽ പതിച്ചുനൽകും. 1990 ജനുവരി ഒന്നിനും 2008 ആഗസ്റ്റ് 25നും മധ്യേ പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ വിപണി വില നൽകണമെന്നും റവന്യൂ വകുപ്പിെൻറ നിർദേശത്തിൽ പറയുന്നു.
ക്ലബുകൾക്കും മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾക്കും 15 സെൻറിൽ കൂടുതൽ സ്ഥലം കൈവശം െവച്ചാൽ അധികഭൂമി തിരിച്ചെടുക്കും. മതിയായ രേഖകളില്ലാത്ത ഭൂമിയാണെങ്കിൽ അത് സർക്കാർ ലാൻഡ് ബാങ്കിലേക്ക് മാറ്റാനും നിർദേശിക്കുന്നു.
ഭൂമിയില്ലാത്തവരുടെ ഭൂമി വിതരണത്തിന് ഇത് ഉപയോഗിക്കും. രണ്ടാഴ്ച മുമ്പ് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആരാധനാലയങ്ങളുടെ അടക്കമുള്ള ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചുനൽകുന്ന ഫയൽ പരിഗണനക്കെത്തിയിരുന്നു. ഇക്കാര്യം വിശദമായി പഠിക്കണമെന്ന് മന്ത്രിമാർ പറഞ്ഞതിനെതുടർന്ന് അന്ന് മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തത്. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇതുവഴി കുറച്ച് തുക സർക്കാർ ഖജനാവിൽ എത്തിക്കുകയാണ് ലക്ഷ്യം.
തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നുവീതം വർധിപ്പിക്കാൻ കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവർണറോട് ശിപാര്‍ശ ചെയ്യും.
ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവക്കെല്ലാം ഇത് ബാധകമാകും. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13ല്‍ കുറയാനോ 23ല്‍ കൂടാനോ പാടില്ല. അത് 14 മുതല്‍ 24 വരെ ആക്കാനാണ് ഓര്‍ഡിനന്‍സ്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേരീതിയില്‍ വർധിക്കും. ജില്ല പഞ്ചായത്തില്‍ നിലവില്‍ അംഗങ്ങളുടെ എണ്ണം 16ല്‍ കുറയാനോ 32ല്‍ കൂടാനോ പാടില്ല. അത് 17 മുതല്‍ 33 വരെ ആക്കാനാണ് നിർദേശം.
മുനിസിപ്പല്‍ കൗണ്‍സിലിലും ടൗണ്‍ പഞ്ചായത്തിലും 20,000ത്തിൽ കവിയാത്ത ജനസംഖ്യക്ക് നിലവില്‍ 25 അംഗങ്ങളാണുള്ളത്. 20,000 കവിയുന്ന ജനസംഖ്യക്ക് പരമാവധി 52 അംഗങ്ങള്‍ എന്നതിന് വിധേയമായി ആദ്യത്തെ 20,000ത്തിന് 25ഉം കവിയുന്ന ഓരോ 2,500 പേര്‍ക്ക് ഓരോന്ന് വീതവുമാണ് വർധിപ്പിക്കുക. നിലവില്‍ 25 അംഗങ്ങളുള്ള മുനിസിപ്പല്‍ കൗണ്‍സിലില്‍ നിർദിഷ്ട ഭേദഗതി പ്രകാരം 26 പേര് ഉണ്ടാകും. പരമാവധി 52 എന്നത് 53 ആകും. നാല് ലക്ഷത്തില്‍ കവിയാത്ത കോർപറേഷനില്‍ ഇപ്പോള്‍ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോര്‍പറേഷനില്‍ ഇപ്പോള്‍ പരമാവധി 100 കൗണ്‍സിലര്‍മാരാണുള്ളത്. അത് 101 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.