കൊല്ലം: ന്യായാധിപനെ കൊലപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണി സന്ദേശം. മൈസൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയാണ് കൊല്ലം അഡീഷനൽ എസ്.പിയുടെ ലാൻഡ് ഫോണിൽ വിളിച്ചത്. കൊല്ലത്തെ ഒരു ന്യായാധിപനെ ഓഫിസ് തകർത്ത് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. മൂന്നുപേരെ ഇല്ലാതാക്കും. അതിലൊന്ന് കൊല്ലത്തെ ന്യായാധിപനായിരിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേണത്തിൽ മൈസൂർ സെൻട്രൽ ജയിലിൽനിന്ന് കൊലപാതകക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കർണാടക സ്വദേശി ജയേഷ് (38) ആണ് വിളിച്ചതെന്ന് സ്ഥിരീകരിച്ചു.
ശനിയാഴ്ച വൈകുന്നേരം .15ഓടെയാണ് അഡീഷനൽ എസ്.പിയുടെ ഓഫിസിൽ വിളിയെത്തിയത്. ഒന്നിലധികം പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. ജയിൽ സൂപ്രണ്ടിന് നമ്പർ സഹിതം മുൻകൂട്ടി അപേക്ഷ നൽകിയാൽ നിശ്ചിത ദിവസത്തിന് ശേഷം വിളിക്കാൻ അനുമതി നൽകുന്ന സംവിധാനം മൈസൂർ സെൻട്രൽ ജയിലിലുണ്ട്. ഇത് ഉപയോഗിച്ച് കൊല്ലത്തെ അഡീഷനൽ എസ്.പി ഓഫിസിലെ നമ്പർ മുൻകൂട്ടി നൽകി രജിസ്റ്റർ ചെയ്ത ശേഷമാണ് ശനിയാഴ്ച വിളിച്ചത്. 2020 സെപ്റ്റംബറിൽ ഇതേ രീതിയിൽ ജയേഷ് കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലത്തെ ന്യായാധിപന്മാരുടെ വസതികൾക്കും കോടതികൾക്കും സുരക്ഷ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.