കോഴിക്കോട്: സംസ്ഥാനത്ത് ലോക്ഡൗൺ രണ്ടാംദിനത്തിലേക്ക് കടന്ന ഇന്ന് പൊലീസ് പരിശോധന കർശനമാക്കും. പൊലീസ് നൽകുന്ന പാസ് ഉപയോഗിച്ചല്ലാതെ തൊഴിലാളികളെ അടക്കം ഇന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇന്നലെ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നു. ഇളവ് ലഭിച്ച െതാഴിൽമേഖലയിലുള്ളവർ അത് തെളിയിക്കുന്ന തിരിച്ചറിയൽരേഖ കാണിച്ചാൽ മതി.
അന്തർജില്ലയാത്ര പരമാവധി ഒഴിവാക്കാൻ പൊലീസ് നിർദേശിച്ചു. അത്യാവശ്യഘട്ടങ്ങളിൽ അന്തർജില്ലയാത്ര ചെയ്യുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യാവാങ്മൂലം കരുതണം. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നൽകാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർ തന്നെ നൽകും.
pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് ഇ-പാസിന് അപേക്ഷിക്കേണ്ടത്. യാത്രാനുമതി കിട്ടിയാൽ പാസ് ഡൗൺലോഡ് ചെയ്തെടുത്ത് യാത്രയിൽ കൈയിൽ കരുതണം.
വെബ്സൈറ്റിൽ 'Pass' എന്നതിനുതാഴെ പേര്, വിലാസം, വാഹന രജിസ്ട്രേഷൻ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് നൽകേണ്ടത്.
●കൂലിപ്പണിക്കാർ, ദിവസവേതനക്കാർ എന്നിവർക്ക് ജോലിക്ക് പോകാൻ
●തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകണം
●ലോക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്ന തൊഴിൽ മേഖലയിലുള്ളവർ
●അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങൾ
●മരണം, ആശുപത്രി, അടുത്ത ബന്ധുവിെൻറ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യങ്ങൾ
●അവശ്യവിഭാഗത്തിലുൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽരേഖ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.