മൂലമറ്റം: സംസ്ഥാനത്ത് തുലാമഴയിൽ 20 ശതമാനം കുറവ്. ഒക്ടോബർ ഒന്നുമുതൽ നവംബർ 17 വരെയുള്ള കണക്കുകൾ നോക്കുമ്പോൾ 418.7 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ലഭിച്ചത് 336.9 മില്ലീമീറ്റർ മഴ മാത്രം. കഴിഞ്ഞ വർഷം ഇതേ കാലഘട്ടത്തിൽ തുലാമഴ സര്‍വകാല റെക്കോഡ് മറി കടന്നിരുന്നു. 2021 ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15വരെ കേരളത്തില്‍ 833.8 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു.
ഇതിന്‍റെ പകുതി മാത്രമേ ഇത്തവണ ലഭിച്ചുള്ളൂ. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയാണ് തുലാവർഷം കണക്കാക്കുന്നത്. 92 ദിവസം നീളുന്ന തുലാവര്‍ഷത്തില്‍ 48 ദിവസമാണ് ഇപ്പോൾ പിന്നിട്ടിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല തൃശൂരാണ്. ഇടുക്കിയിൽ മാത്രമാണ് അധിക മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.