കൂരിയാട്: ജനാധിപത്യത്തിലൂടെ ഫാഷിസം അധികാരത്തിൽ വന്ന ഭീഷണമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയിൽ ജീവിക്കാൻ കഴിയുക എന്നത് സൗഭാഗ്യമാണ്. രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും ഒന്നിച്ചു നിന്ന് നന്മക്കായി കൈകോർക്കണം. തർക്കങ്ങളല്ല മതം. ഇസ്ലാം സമ്പൂർണ ജീവിത പദ്ധതിയാണെന്ന് പറയുന്നവർക്ക് അത് ജീവിതത്തിൽ കാണിച്ചുകൊടുക്കാൻ സാധിക്കണം.
സമൂഹം കഴുകനെപ്പോലെ സമുദായത്തെ വിഴുങ്ങാൻ കാത്തു നിൽക്കുേമ്പാൾ ഒരുമിച്ച് നിൽക്കാനാണ് ശ്രമിക്കേണ്ടത്. നിലനിൽപ്പു പോലും ചോദ്യം ചെയ്യപ്പെടുേമ്പാഴും നിസ്സംഗരായി നിൽക്കുന്ന യുവത ഒരു വശത്തുണ്ട്. തീവ്രവാദത്തിെൻറ വഴിയിലേക്ക് പോകുന്നവരുമുണ്ട്. അവർക്ക് ദിശാബോധം നൽകാൻ മത സംഘടനകൾക്ക് സാധിക്കണം. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കാത്ത ഏത് സംഘടനയുമായും യോജിക്കാൻ യൂത്ത് ലീഗ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.